HOME
DETAILS

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

  
December 28, 2025 | 9:27 AM

burnt body of woman found in kattappana idukki

 

ഇടുക്കി: കട്ടപ്പന മേട്ടുകുഴിയില്‍ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചരല്‍വിളയില്‍ മേരിയാണ് (63) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പൊലീസ് അറിയിച്ചു.
വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം.

വീട്ടിലെത്തിയ മകനാണ് മുറ്റത്ത് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വണ്ടന്‍മേട് പൊലിസ് അന്വേഷണം ആരംഭിച്ചു. മേരിക്ക് ചെറിയ രീതിയില്‍ മാനസിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവരുടെ കുടുംബം അടുത്തിടെ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. അവിടേയ്ക്ക് താമസം മാറുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്.

 

വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൃതദേഹം. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലിസ് പറയുന്നു.

 

 

The burnt body of a 63-year-old woman, identified as Mary of Charalvil, was found in the courtyard of a house at Mettukuzhi in Kattappana, Idukki, during the early hours of the morning. The body was first noticed by her son when he arrived home. Police said the incident occurred around 1 a.m. and that preliminary findings suggest no foul play. An investigation has been initiated by the Vandanmedu police, and further details will be confirmed after the post-mortem and scientific examination. Locals mentioned that the woman had been facing mild mental health issues, and the family was in the process of preparing to move into a rented house.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൃതദേഹം കണ്ടെത്തിയത് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും, മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സുഹാന്‍ എങ്ങനെ അവിടെ എത്തി? 

Kerala
  •  3 hours ago
No Image

ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  3 hours ago
No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

National
  •  4 hours ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  5 hours ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  5 hours ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  5 hours ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  5 hours ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  5 hours ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  6 hours ago