HOME
DETAILS

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

  
Web Desk
December 28, 2025 | 7:57 AM

shashi tharoor backs digvijaya singh after rss and modi praise

ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തിയ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം വേണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും തരൂര്‍ പ്രതികരിച്ചു. 

'സംഘടന ശക്തിപ്പെടണമെന്ന് ഞാനും ആഗ്രഹിക്കുന്നു.  സംഘടനയില്‍ അച്ചടക്കം ഉണ്ടായിരിക്കണം' തരൂര്‍ പറഞ്ഞു. അതേ സമയം ഇക്കാര്യത്തില്‍ ദിഗ് വിജയ് സിംഗിന് സ്വയം സംസാരിക്കാന്‍ കഴിയുമെന്നും അദ്ദേഹത്തോട് ചോദിക്കൂ എന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ദിഗ് വിജയ് സിങ്ങുമായി സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'ഞങ്ങള്‍ സുഹൃത്തുക്കളാണ്, ഒരു സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം - അതില്‍ ഒരു സംശയവുമില്ല' എന്നായിരുന്നു തരൂരിന്റെ റുപടി.  ആര്‍.എസ്.എസിനെക്കുറിച്ചുള്ള ചോദ്യത്തിനും തരൂര്‍ പ്രതികരിച്ചില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിയും അടക്കമുള്ളവരുടെ പഴയ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ദിഗ് വിജയ് സിങ്ങിന്റെ പുകഴ്ത്തല്‍.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഒരു ചടങ്ങില്‍ പങ്കെടുക്കുന്ന പഴയ ചിത്രമായിരുന്നു അത്. അദ്വാനിയുടെ അടുത്ത് തറയില്‍ നരേന്ദ്ര മോദി ഇരിക്കുന്നുമുണ്ട്. സ്വയംസേവകരും പ്രവര്‍ത്തകരും നേതാക്കളുടെ കാല്‍ക്കല്‍ തറയില്‍ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി, ഇതാണ് ആ സംഘടനയുടെ ശക്തി എന്ന കാപ്ഷനോട് കൂടിയാണ് ദിഗ് വിജയ് സിങ് ചിത്രം പങ്കുവെച്ചത്. 

'ഈ ചിത്രം വളരെ ശ്രദ്ധേയമാണ്... ആര്‍.എസ്.എസിലെ അടിത്തട്ടിലുള്ള സ്വയംസേവകരും (പ്രവര്‍ത്തകരും) ജനസംഘം പ്രവര്‍ത്തകരും നേതാക്കളുടെ കാല്‍ക്കല്‍ തറയില്‍ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി. ഇതാണ് സംഘടനയുടെ ശക്തി. ജയ് സിയ റാം' -എന്നാണ് ദിഗ് വിജയ് സിങ് എക്‌സില്‍ കുറിച്ചത്.

ഇത് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെയുള്ള വിമര്‍ശനമായ ബി.ജെ.പി ഏറ്റുപിടിച്ചു. കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങള്‍ എങ്ങനെയാണ് പാര്‍ട്ടിയെ സ്വേച്ഛാധിപത്യപരമായി നയിക്കുന്നതെന്നും ദിഗ്വിജയ് സിങ്ങിന്റെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാണിക്കുമോ എന്നുമാണ് ബി.ജെ.പി വക്താവ് സി.ആര്‍. കേശവന്‍ ചോദിച്ചത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് ദിഗ് വിജയ് സിങ് ദിവസങ്ങള്‍ക്ക് മുമ്പ് കത്തെഴുതിയിരുന്നു. പാര്‍ട്ടിക്ക് കൂടുതല്‍ പ്രായോഗികമായ വികേന്ദ്രീകൃത പ്രവര്‍ത്തനം ആവശ്യമാണെന്നും എന്നാല്‍ ഗാന്ധിയെ സമ്മതിപ്പിക്കാന്‍ എളുപ്പമല്ല എന്നെല്ലാം കത്തില്‍ ഉണ്ടായിരുന്നു. കത്ത് അയച്ച് ഒരാഴ്ച പിന്നിട്ടിരിക്കെയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

 

 

ongress leader shashi tharoor expressed support for digvijaya singh amid controversy over his remarks praising the rss and prime minister narendra modi, while stressing the need for party discipline.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Centennial Message Journey of Samastha Reaches Its Grand Finale

Kerala
  •  2 hours ago
No Image

വിദ്യാര്‍ഥി സമര പ്രഖ്യാപനത്തിന് പിന്നാലെ കശ്മീരില്‍ നേതാക്കള്‍ വീട്ടു തടങ്കലില്‍ 

National
  •  2 hours ago
No Image

മൃതദേഹം കണ്ടെത്തിയത് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും, മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സുഹാന്‍ എങ്ങനെ അവിടെ എത്തി? 

Kerala
  •  3 hours ago
No Image

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Kerala
  •  3 hours ago
No Image

ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  3 hours ago
No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  5 hours ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  5 hours ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  5 hours ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  5 hours ago