ചരിത്രം പറഞ്ഞ് എക്സ്പോ
കണ്ണൂർ:സമസ്‌ത ചരിത്രം പറഞ്ഞ് കണ്ണൂരിൽ എക്സ്പോ ശ്രദ്ദേയമായി. സമസ്ത അധ്യ ക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന ശതാബ്ദി സന്ദേശ യാ ത്രയോടനുന്ധിച്ചാണ് കണ്ണൂർ ജില്ലാ സ്വാഗത സംഘത്തിന് കീഴിൽ എക്സ്പോ സജീക രിച്ചത്.
സമസ്‌ത കേരളം ജംഇയ്യത്തുൽ ഉലമയുടെ മൺമറഞ്ഞ നേതാക്കളുടേയും സമസ്ത സമ്മേളനങ്ങളുടേയും ചരിത്രം കോർത്ത് വെച്ചാണ് കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ എക്സ് പോ സജീകരിച്ചത്. കണ്ണൂർ ജില്ലയുടെ ചരിത്രം, കണ്ണൂരിലെ സമസ്തയുടെ ചരി ത്രം, മുൻകാല സമസ്‌ത നേതാക്കളെ പരിചയപ്പെടുത്തൽ തുടങ്ങിയവ എക്‌സപോക്ക് മി കവേകി.
പഴയ കാല കിതാബുകൾ, നാണയങ്ങൾ, സമസ്‌ത നൂറാം വാർഷിക സമ്മേളനത്തി ന്റെ പ്രതീകമായ കപ്പൽ,എന്നിവ കാണികളെ മനംകുളർപ്പിച്ചു.കൊയ്യോട് മുഹ് യുദ്ദീൻ കുട്ടി മുസ് ലയാർ,ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ തുടങ്ങിയവരുടെ അപൂർവ്വ കത്തും എക്സ്പോയിൽ പ്രദർശിപ്പിച്ചു. മുൻകാല സമസ്‌ത സമ്മേളനങ്ങളുടെ അപൂർവ്വ ചിത്രങ്ങളും നേതാക്കളുടെ ഫോടോകളും എക്‌സ്പോക്ക് മികവേകി. എക്സ്പോ കെ സുധാകരൻ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.രണ്ട് ദിവസം കൂ ടി എക്സ്പോ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."