HOME
DETAILS

പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം; ശൈത്യകാലത്തെ തിരക്ക് ക്രമീകരിച്ച് ഷാര്‍ജ എയര്‍പോര്‍ട്ട്

  
December 29, 2025 | 2:48 AM

Sharjah Airport adjusts to winter congestion

ഷാര്‍ജ: ശൈത്യകാല അവധിയിലെ യാത്രക്കാരുടെ വര്‍ധിച്ച തിരക്ക് മുന്‍കൂട്ടിക്കണ്ട് വന്‍ തയാറെടുപ്പുകള്‍ നടത്തി ഷാര്‍ജ രാജ്യാന്തര വിമാനത്താവളം. ഈ സീസണില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ഒഴുക്ക് മെച്ചപ്പെടുത്താനും സേവന നിലവാരം നിലനിര്‍ത്താനുമുള്ള പ്രവര്‍ത്തന നടപടികള്‍ സ്വീകരിച്ചു.
യാത്രക്കാര്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ലഭ്യമായ ഡിജിറ്റല്‍, ഫാസ്റ്റ് ട്രാക്ക് സേവനങ്ങള്‍ ഉപയോഗിക്കാനും ഷാര്‍ജ വിമാനത്താവള അധികൃതര്‍ യാത്രക്കാരോടാവശ്യപ്പെട്ടു. എയര്‍ അറേബ്യ യാത്രക്കാര്‍ സിറ്റി ചെക്ക് ഇന്‍ സേവനം പ്രയോജനപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു. ഇത് നടപടിക്രമങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാനും, എത്തിച്ചേരുമ്പോള്‍ നേരിട്ട് എമിഗ്രേഷന്‍ പരിശോധനയിലേക്ക് പോകാനും അവരെ അനുവദിക്കുന്നു.
ഷാര്‍ജ വിമാനത്താവളത്തില്‍ സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌കുകള്‍, ബാഗേജ് ഡ്രോപ് സൗകര്യങ്ങള്‍, സ്മാര്‍ട്ട് ഗേറ്റുകള്‍, ഫാസ്റ്റ് ട്രാക്ക് ഓപ്ഷനുകള്‍, ഹലാ സര്‍വിസ് എന്നിവ ലഭ്യമാണ്. എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് പുതുതായി അവതരിപ്പിച്ച ഹോം ചെക്ക് ഇന്‍ സേവനവും ഉപയോഗിക്കാം.
ഡിപാര്‍ചര്‍ മേഖലയിലേക്കുള്ള പ്രധാന കവാടത്തില്‍ അല്‍ ദിയാഫ ലോഞ്ച് ഈയിടെ തുറന്നിട്ടുണ്ട്. തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് വേഗത്തിലുള്ള നടപാടികള്‍ സാധ്യമാക്കാന്‍ പ്രവര്‍ത്തന മേഖലകളിലുടനീളം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു.
ശൈത്യ കാലത്ത് കാര്യക്ഷമത മെച്ചപ്പെടുത്താനും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രവര്‍ത്തനങ്ങളെന്നും ഷാര്‍ജ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

Sharjah Airport is transforming the winter travel experience with a range of innovative solutions and enhanced operational efficiency, ensuring passengers enjoy a smooth and hassle-free journey during the busy holiday season.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം 

Kerala
  •  6 days ago
No Image

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; ഭൂമി വിട്ടുകിട്ടാൻ ബുദ്ധിമുട്ടെന്ന് വിദഗ്ധർ

Kerala
  •  6 days ago
No Image

മാസപ്പടി കേസ്: വീണയ്ക്ക് ഇ.ഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകണം

Kerala
  •  6 days ago
No Image

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് വീണ്ടും കേന്ദ്രം; പ്രതിവര്‍ഷ ക്വാട്ട ഒമ്പതില്‍ നിന്ന് നാലിലേക്ക് 

National
  •  6 days ago
No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  6 days ago
No Image

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

Kerala
  •  6 days ago
No Image

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

Kerala
  •  6 days ago
No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  6 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

Kerala
  •  6 days ago
No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  6 days ago

No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  7 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  7 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  7 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  7 days ago