HOME
DETAILS

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് വീണ്ടും കേന്ദ്രം; പ്രതിവര്‍ഷ ക്വാട്ട ഒമ്പതില്‍ നിന്ന് നാലിലേക്ക് 

  
Web Desk
June 09, 2026 | 3:47 AM

ujjwala yojana subsidy cylinders reduced from nine to four per year

ന്യൂഡല്‍ഹി: കേന്ദ സര്‍ക്കാറിന്റെ പദ്ധതിയായ 'ഉജ്ജ്വല' യോജനയുടെ ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്ന സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വീണ്ടും വെട്ടിക്കുറച്ചു. ഒമ്പതില്‍ നിന്ന്  നാലിലേക്കാണ് സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നത്. സാധാരണ കുടുംബങ്ങളുടെ ശരാശരി ഉപയോഗവുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഈ മാറ്റമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചത്.

'പുതുക്കിയ സിലിണ്ടര്‍ ക്വാട്ട ഉജ്ജ്വല ഗുണഭോക്താക്കളുടെ ശരാശരി വാര്‍ഷിക ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്' പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ മല്‍ ഖനൂജ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

2016 മെയ് മാസത്തിലാണ് 'പ്രധാനമന്ത്രി ഉജ്ജ്വല യോജന' (PMUY) ആരംഭിച്ചത്. ദരിദ്ര കുടുംബങ്ങളിലെ മുതിര്‍ന്ന വനിതകള്‍ക്ക് ഡിപ്പോസിറ്റ് ഇല്ലാതെ എല്‍.പി.ജി (LPG) കണക്ഷന്‍ നല്‍കുന്നതണ് പദ്ധതി. പദ്ധതിയുടെ തുടക്കത്തില്‍ ഗുണഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 14.2 കിലോഗ്രാമിന്റെ 12 സബ്സിഡി സിലിണ്ടറുകളാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഈ സബ്സിഡി ക്വാട്ട 9 സിലിണ്ടറുകളായി ചുരുക്കിയിരുന്നു. അതാണ് ഇപ്പോള്‍ നാലിലേക്ക് ചുരുക്കിയിരിക്കുന്നത്.  

പരിസ്ഥിതി സൗഹൃദമായ പാചകവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും അത് ജനങ്ങള്‍ക്ക് താങ്ങാനാവുന്നതാക്കി മാറ്റുന്നതിനുമായി 2022 മെയില്‍ സര്‍ക്കാര്‍ പ്രത്യേക സബ്സിഡി പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം സിലിണ്ടറിന് 200 രൂപ വീതം വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ എന്നതായിരുന്നു കണക്ക. ഓരോ റീഫില്ലിംഗിന് ശേഷവും സബ്‌സിഡി  ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുകയായിരുന്നു. പിന്നീട് 2023 ഒക്ടോബറില്‍ ഈ സബ്സിഡി തുക  സിലിണ്ടറിന് 300 രൂപയായി ഉയര്‍ത്തുകയും ഇതിന് ആനുപാതികമായ ആനുകൂല്യം 5 കിലോഗ്രാം സിലിണ്ടറുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തിരുന്നു.

എല്‍.പി.ജി വിലവര്‍ദ്ധനവിന് പിന്നാലെയാണ് സബ്സിഡി ക്വാട്ടയിലെ ഈ പുതിയ കുറവ് വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് ഘട്ടങ്ങളിലായി ഡല്‍ഹിയില്‍ 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വില 89 രൂപ വര്‍ധിച്ചിട്ടുണ്ട്. ജൂണ്‍ ഏഴിലെ ഏറ്റവും പുതിയ വര്‍ധനവോടെ സിലിണ്ടര്‍ വില 942 രൂപയായി. ഇതനുസരിച്ച് 300രൂപ സബ്‌സിഡി കിഴിച്ചാല്‍ ഉജ്ജ്വല ഗുണഭോക്താക്കള്‍ ഇപ്പോള്‍ ഒരു സിലിണ്ടറിന് 642 രൂപയാണ് നല്‍കേണ്ടത്.

പരിഷ്‌കരിച്ച ഈ വിഹിതം പി.എം.യു.വൈ കുടുംബങ്ങളുടെ ശരാശരി വാര്‍ഷിക ഉപഭോഗത്തെയാണ് പൊതുവെ പ്രതിഫലിപ്പിക്കുന്നതെന്നും ഖനൂജ ചൂണ്ടിക്കാട്ടി. 

'ഒരു സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനായി സര്‍ക്കാരിന് ഏകദേശം 1,600 രൂപ ചിലവ് വരുന്നുണ്ട്. അതനുസരിച്ച് ഗുണഭോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു സിലിണ്ടറിന് ഏകദേശം 1,000 രൂപയുടെ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ ഏഴിന് സിലിണ്ടറിന് വരുത്തിയ 29 രൂപയുടെ വര്‍ധനവ് ദിവസേന കണക്കാക്കിയാല്‍ ഒരു രൂപയുടെ വര്‍ധന മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഇത് പ്രതിദിനം 20 പൈസയുടെ മാത്രം അധികബാധ്യതയേ ഉണ്ടാക്കുന്നുള്ളൂവെന്നും ഖനൂജ കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയിലെ അസ്വസ്ഥതകള്‍ കാരണം അന്താരാഷ്ട്ര തലത്തില്‍ എല്‍.പി.ജി വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും ആഗോളതലത്തില്‍ തന്നെ ഗുണഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ പാചകവാതകം ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം അവകാശപ്പെട്ടു. 


രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇനിയും രൂക്ഷമാകും; അസംസ്‌കൃത എണ്ണവിലയില്‍ 3 ശതമാനത്തിലധികം വര്‍ധന

മുംബൈ: പശ്ചിമേഷ്യയിലുണ്ടായ പുതിയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്നലെ വ്യാപാരത്തിനിടെ ബ്രെന്റ് ക്രൂഡ് വില 3.45 ശതമാനം ഉയര്‍ന്ന് ബാരലിന് 96.30 ഡോളറിലും, യു.എസ് ഡബ്ല്യു.ടി.ഐ ക്രൂഡ് വില 3.41 ശതമാനം ഉയര്‍ന്ന് 93.63 ഡോളറിലുമെത്തി.

ലബനാനുമായി നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്റാഈല്‍ പുതിയ ആക്രമണങ്ങള്‍ നടത്തുകയും ഇതിന് തിരിച്ചടിയായി ഇസ്റാഈലിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തതാണ് വിപണിയെ സ്വാധീനിച്ചത്. ഇതോടെ അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ ഉണ്ടാകാനിരുന്ന സമാധാന ചര്‍ച്ചകള്‍ പ്രതിസന്ധിയിലായി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സര്‍വിസുകള്‍ ദീര്‍ഘകാലത്തേക്ക് തടസപ്പെടുമെന്ന ആശങ്കയാണ് വിലവര്‍ധനവിന് കാരണം. ആഗോള എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്.

ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും മേഖലയിലെ സാഹചര്യത്തില്‍ ഇത് വിപണിയില്‍ വലിയ ചലനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ കാരണം റഷ്യയുടെ എണ്ണ ഉല്‍പാദനവും പ്രതിസന്ധിയിലാണ്. 

എണ്ണവിലയിലുണ്ടാകുന്ന ഈ കുതിച്ചുചാട്ടം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ആവശ്യമായ എണ്ണയുടെ 85 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ ഇത് ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുകയും രൂപയുടെ മൂല്യത്തെ ബാധിക്കുകയും ചെയ്യും. കൂടാതെ രാജ്യത്ത് പണപ്പെരുപ്പം ഉയരുന്നതിനും വ്യോമയാനം, ഗതാഗതം, പെയിന്റ്, കെമിക്കല്‍ മേഖലകളില്‍ നിര്‍മാണച്ചെലവ് വര്‍ധിക്കുന്നതിനും കാരണമാകും.

central government has reduced the number of subsidised lpg cylinders under the ujjwala yojana from nine to four annually based on average household consumption patterns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

Kerala
  •  3 hours ago
No Image

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

Kerala
  •  3 hours ago
No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  3 hours ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

Kerala
  •  3 hours ago
No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  3 hours ago
No Image

കോളിയാടി സ്‌കൂളിലെ ഷിഗെല്ല ബാധ; ആരോഗ്യ മന്ത്രി വയനാട്ടിലേക്ക്; ഇന്ന് നിര്‍ണായക യോഗം

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; നിരോധനം ലംഘിച്ചാൽ കർശന നടപടി

Kerala
  •  4 hours ago
No Image

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി 

Kerala
  •  4 hours ago
No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  11 hours ago

No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  14 hours ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  14 hours ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  14 hours ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  14 hours ago