HOME
DETAILS

മാസപ്പടി കേസ്: വീണയ്ക്ക് ഇ.ഡി സമന്‍സ്; വെള്ളിയാഴ്ച ഹാജരാകണം

  
Web Desk
June 09, 2026 | 4:00 AM

ed to summon t veena in cmrl exalogic monthly payment case

കൊച്ചി: സി.എം.ആര്‍.എല്‍- എക്സാലോജിക് മാസപ്പടി കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയെ ചോദ്യം ചെയ്യാന്‍ അനുമതി. വീണയ്ക്ക് ഇ.ഡി ഇന്ന് സമന്‍സയക്കും. ചോദ്യംചെയ്യാന്‍ വെള്ളിയാഴ്ച ഹാജരാകണമെന്ന് നിര്‍ദ്ദേശിക്കുമെന്നാണ് സൂചന. വീണയടക്കം ഒമ്പത് പേര്‍ക്കാണ് സമന്‍സയക്കുന്നത്. ശശിധരന്‍ കര്‍ത്തയ്ക്കും മകനും നോട്ടിസ് അയക്കും. ആറ് സി.എം.ആര്‍.എല് ജീവനക്കാര്‍ക്കും നോട്ടിസ് അയക്കും. 

സി.എം.ആര്‍.എല്‍- എക്സാലോജിക് ഇടപാടില്‍ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ തെളിവുകള്‍ ഇ.ഡിക്ക് നല്‍കാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് ബാബു കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് ഇ.ഡി സമന്‍സയച്ചിരിക്കുന്നത്. വീണയുടെ മൊഴിയും അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും നല്‍കണമെന്നായിരുന്നു നിര്‍ദേശം. 

തെളിവുകള്‍ ഇ.ഡിക്ക് കൈമാറണമെന്ന് കോടതി
കൊച്ചി: സി.എം.ആര്‍.എല്‍- എക്സാലോജിക് ഇടപാടില്‍ എസ്.എഫ്.ഐ.ഒ കണ്ടെത്തിയ തെളിവുകള്‍ ഇ.ഡിക്ക് നല്‍കാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സുരേഷ് ബാബു ഉത്തരവിട്ടു. 
ടി. വീണയുടെ മൊഴിയും അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടെ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍ രേഖകളും നല്‍കണമെന്നാണ് നിര്‍ദേശം. 

കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷണം നടത്തി നല്‍കിയ റിപോര്‍ട്ടിലെ 54 വാല്യങ്ങളിലെ 134 സെറ്റ് രേഖകളാണ് ഇ.ഡിക്ക് കൈമാറുക. അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയ സാഹചര്യത്തിലാണ് ഇ.ഡി രേഖകള്‍ ആവശ്യപ്പെട്ട് പി.എം.എല്‍.എ കോടതിയെ സമീപിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉജ്ജ്വല ഗുണഭോക്താക്കള്‍ക്കുള്ള സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് വീണ്ടും കേന്ദ്രം; പ്രതിവര്‍ഷ ക്വാട്ട ഒമ്പതില്‍ നിന്ന് നാലിലേക്ക് 

National
  •  3 hours ago
No Image

മരണവീടുകളിലെ കടന്നുകയറ്റത്തിനെതിരേ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഭരണമാറ്റം അനുകൂലമാക്കി സർവകലാശാലകളിൽ കാവിവൽക്കരണം; സംഘ്പരിവാറുകാരെ വി.സി ആക്കിയും സെനറ്റിൽ നിയമിച്ചും ഗവർണർ

Kerala
  •  4 hours ago
No Image

ഉരുൾദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നത് വൈകി; വയനാട് കലക്ടർക്കെതിരേ നടപടിക്ക് നീക്കം

Kerala
  •  4 hours ago
No Image

ഉള്ളുലഞ്ഞവർക്ക് തണലൊരുക്കിയ ചാരിതാർഥ്യത്തോടെ അൽബിർ കുരുന്നുകൾ; വീടൊരുക്കിയത് ഉരുൾ ദുരന്തബാധിതരായ മൂന്ന് കുടുംബങ്ങൾക്ക്  

Kerala
  •  5 hours ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ്; തിരുത്തലുകൾ നാളെ വരെ

Kerala
  •  5 hours ago
No Image

മുസാഹ്മിയ വാഹനാപകടം: മരിച്ച കൊല്ലം സ്വദേശി ഷുഹൈബിന്റെ മൃതദേഹം റിയാദില്‍ മറവ്‌ചെയ്തു

Saudi-arabia
  •  5 hours ago
No Image

കോളിയാടി സ്‌കൂളിലെ ഷിഗെല്ല ബാധ; ആരോഗ്യ മന്ത്രി വയനാട്ടിലേക്ക്; ഇന്ന് നിര്‍ണായക യോഗം

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍; നിരോധനം ലംഘിച്ചാൽ കർശന നടപടി

Kerala
  •  5 hours ago
No Image

മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി 

Kerala
  •  6 hours ago

No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  15 hours ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  15 hours ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  15 hours ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  15 hours ago