HOME
DETAILS

എക്‌സൈസിൽ പുതിയ തസ്തികകൾ; ശുപാർശ വീണ്ടും പരിഗണിക്കുന്നു; ചെക്ക്‌പോസ്റ്റിലും റേഞ്ച് ഓഫിസിലും തസ്തികകൾ വേണം 

  
June 09, 2026 | 4:12 AM

new posts in excise department recommendation under reconsideration

കോഴിക്കോട്: എക്‌സൈസിൽ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന ശുപാർശ വീണ്ടും പരിശോധിക്കുന്നു. മുൻ കമ്മിഷണർ മഹിപാൽ യാദവ്  എൽ.ഡി.എഫ് സർക്കാരിന് സമർപ്പിച്ച ശുപാർശയാണ് വീണ്ടും പരിശോധിക്കുന്നത്. പൊതുപ്രവർത്തകൻ എം.വി ശിൽപരാജും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീരാജ് ത്യാഗരാജൻ, ഹണി കുമാർ എന്നിവരും മന്ത്രി എം.ലിജുവിനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും നിവേദനം സമർപ്പിച്ചിരുന്നു. 
തുടർന്നാണ് ശുപാർശ വീണ്ടും പരിശോധിക്കുന്നത്. എക്‌സൈസിൽ 648 തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം ഏപ്രിലിലാണ് സർക്കാരിലേക്ക് കമ്മിഷണർ ശുപാർശ ചെയ്തത്.  27 പുതിയ ഡ്രൈവർ തസ്തികയും 17 പുതിയ റേഞ്ച് ഓഫിസ് രൂപീകരിക്കുന്നതിന് 442  തസ്തികകൾ സൃഷ്ടിക്കണമെന്നുമായിരുന്നു ശുപാർശ. 

കൂടാതെ ക്രൈംബ്രാഞ്ച് വിപുലീകരിച്ച് പുതിയ 13 തസ്തികകൾ സൃഷ്ടിക്കണമെന്നും ചെക്ക് പോസ്റ്റുകളിലെ അംഗബലം വർധിപ്പിക്കാനായി 94 പുതിയ തസ്തികകൾ കൂടി സൃഷ്ടിക്കണമെന്നും എക്‌സൈസ് മൊബൈൽ യൂനിറ്റിനായി (കെ.ഇ.എം.യു) 94 തസ്തികകൾ സൃഷ്ടിക്കണമെന്നും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത് വഴി പ്രതി വർഷം 30 കോടിയോളം രൂപയാണ് സർക്കാറിന് വേണ്ടി വരികയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ശുപാർശയിൽ എക്‌സൈസ് ക്രൈംബ്രാഞ്ചിലുൾപ്പെടെ 134 തസ്തികകൾ മാത്രമാണ് സൃഷ്ടിച്ചത്. തുടർന്നാണ് നിവേദനം സമർപ്പിച്ചത്.  75 ലക്ഷത്തിലധികം സ്‌കൂൾ കുട്ടികളുണ്ടെന്നും അംഗബലം കണക്കിലെടുത്താൽ ഒരു എക്‌സൈസ് ഉദ്യോഗസ്ഥൻ 1,400 കുട്ടികളെ സംരക്ഷിക്കേണ്ട സ്ഥിതിയാണെന്നുമാണ് എം.വി ശിൽപരാജുൾപ്പെടെയുള്ളവർ നൽകിയ നിവേദനത്തിലുള്ളത്. 

  ലഹരി വ്യാപനത്തെ തടയുന്നതിനായി ജനകീയ പ്രതിരോധ പരിപാടിക്ക് എക്‌സൈസ് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ഇതിനായി പരിശീലനം ലഭിച്ച ഡ്രൈവർമാരുടെ സേവനം അത്യന്താപേക്ഷിതമാണെന്നുമായിരുന്നു കമ്മിഷണറുടെ റിപ്പോർട്ട്. 282 ഡ്രൈവർ തസ്തികകൾ പുതുതായി സൃഷ്ടിക്കണമെന്ന് 2021ലും 22 ലും 23 ലും കമ്മിഷണർമാർ സർക്കാരിന് ശുപാർശ ചെയ്തതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  5 days ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  5 days ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  5 days ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  5 days ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  5 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  5 days ago
No Image

നിതിന്‍ രാജിന്റെ മരണം; ഡോ റാമിന്റെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി

Kerala
  •  5 days ago
No Image

'ഈ റെയിൽവേ നിങ്ങൾക്കായി നിർമ്മിച്ചതാണ്'; ശ്രദ്ധനേടി ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇമാറാത്തി ക്യാപ്റ്റൻ ഇബ്രാഹിം അൽ ഹമ്മാദിയുടെ വാക്കുകൾ

uae
  •  5 days ago