HOME
DETAILS

തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി

  
December 29, 2025 | 3:04 AM

ugc recommends appointing nodal officers and safety measures on campuses due to increasing dog bite incidents

നിലമ്പൂർ: കോളജ് കാംപസുകളിൽ തെരുവുനായകളെ പിടികൂടാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് യു.ജി.സി നിർദേശം. 
നായയുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാംപസുകൾ സുരക്ഷിതമാക്കാനും ബോധവൽക്കരണ ക്ലാസുകൾ നടത്താനും യു.ജി.സി സർവകലാശാലകളോടും കോളജുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകരിൽ ഒരാൾക്ക് നോഡൽ ഓഫിസറുടെ ചുമതല നൽകേണ്ടിവരും. പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കേണ്ടത്. നവംബർ 7ലെ സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് യു.ജി.സി നടപടി. 

തെരുവുനായകൾ കാംപസിൽ പ്രവേശിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികൾക്കും ജീവനക്കാർക്കും നായകടി പ്രതിരോധം, പ്രഥമ ശുശ്രൂഷ, റിപ്പോർട്ടിങ് എന്നിവയെക്കുറിച്ച് അവബോധം നൽകണമെന്നുമാണ് നിർദേശത്തിലുള്ളത്. 
ഈ കാര്യങ്ങൾ നടപ്പിലാക്കാൻ നോഡൽ ഓഫിസർമാരെ അടിയന്തരമായി നിയമിക്കണമെന്നും, കാംപസുകളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കണമെന്നും നിർദേശത്തിലുണ്ട്.

ugc recommends appointing nodal officers and safety measures on campuses due to increasing dog bite incidents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴു വർഷത്തിനിടെ ആമത്തൊട്ടിലിൽനിന്ന് വിരിഞ്ഞിറങ്ങിയത് മൂന്നുലക്ഷം കുഞ്ഞുങ്ങൾ

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടങ്ങള്‍

Kerala
  •  4 hours ago
No Image

UAE Sports: കായിക മേഖലയില്‍ ഏറ്റവുമധികം മെഡലുകള്‍ നേടിയ വര്‍ഷമായി 2025

uae
  •  4 hours ago
No Image

തദ്ദേശം; രാജിവച്ച സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പിന്നീട്; മറ്റിടങ്ങളിൽ ഉടൻ

Kerala
  •  4 hours ago
No Image

ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകൾ കത്തി നശിച്ചു; ഒരു മരണം

Kerala
  •  5 hours ago
No Image

ജീവനക്കാർക്ക് താൽപര്യക്കുറവ്; ഏകീകൃത പെൻഷൻ പദ്ധതിയിൽ ചേർന്നത് അഞ്ച് ശതമാനം പേർ മാത്രം

Kerala
  •  5 hours ago
No Image

ജീവൻപോയാലും ബി.ജെ.പിയിൽ ചേരില്ല; മറ്റത്തൂരിൽ കോൺഗ്രസിൽനിന്നും പുറത്താക്കപ്പെട്ടവർ

Kerala
  •  5 hours ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; ആക്ഷൻ പ്ലാനുമായി മുന്നണികളുടെ മുന്നൊരുക്കം

Kerala
  •  5 hours ago
No Image

ചരിത്ര സഞ്ചാരം ജനഹൃദയങ്ങളിൽ; സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് മംഗളൂരുവിൽ പ്രൗഢ സമാപനം

Kerala
  •  5 hours ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി സൗദിയിലെ അല്‍ജൗഫില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  5 hours ago