ലവ് ജിഹാദ് ആരോപിച്ച് പിറന്നാള്‍ പാര്‍ട്ടിക്കിടെ അതിക്രമം: ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഉള്‍പെടെ 25 പേര്‍ക്കെതിരെ കേസ്
ബറേലി: പിറന്നാള്‍ ആഘോഷത്തിനിടയിലേക്ക് കടന്നു കയറി ലവ് ജിഹാദ് ആരോപിച്ച് അതിക്രമം അഴിച്ചു വിട്ട സംഭവത്തില്‍ ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഉള്‍പെടെ 25 പേര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബറേലിയിലായിരുന്നു സംഭവം. ദീപക് പഥക്, ഋഷഭ് താക്കൂര്‍ എന്നിവര്‍ ഉള്‍പെടെ 25 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ജന്മദിനാഘോഷം അലങ്കോലപ്പെടുത്തുകയും മുസ്‌ലിം യുവാക്കളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍. മുദ്രാവാക്യം വിളിച്ച് റസ്റ്റോറന്റിലേക്ക് ഇടിച്ച് കയറിയ ഹിന്ദുത്വ വാദികള്‍ വിദ്യാര്‍ഥികളെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ പൊലിസ് മുസ്‌ലിം യുവാക്കള്‍ക്കാണ് പിഴ ചുമത്തിയത്.
ശനിയാഴ്ച്ച രാത്രി പ്രേംനഗര്‍ പ്രദേശത്തെ റസ്റ്റോറന്റിലാണ് സംഭവം. ഒന്നാം വര്‍ഷ ബി.എസ്.സി നഴ്സിങ് വിദ്യാര്‍ഥിനിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്. അഞ്ച് സ്ത്രീകളും നാല് പുരുഷന്‍മാരും ഉള്‍പ്പെടെ ഒന്‍പത് സുഹൃത്തുക്കളാണ് സഹപാഠിയുടെ ജന്മദിനാഘോഷത്തിന് എത്തിയത്. ഇതില്‍ രണ്ട് യുവാക്കള്‍ മുസ്‌ലിംകളായിരുന്നു.
Bareilly, Uttar Pradesh
— Mohit Chauhan (@mohitlaws) December 28, 2025
>A nursing student birthday
>She hosted a birthday party
>The party was for her classmates
>6 girls & 4 boys, including 2 Muslims
>Member of Bajrang Dal barged in with 20-30 people
>Two Muslims boys were attacked and brutally beaten
>They were accused of… pic.twitter.com/wxRzsCwnh9
ഹിന്ദു സ്ത്രീകളോടൊപ്പം മുസ്‌ലിം യുവാക്കള്‍ ഒരുമിച്ച് എത്തിയത് അറിഞ്ഞ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഘോഷം തടസപ്പെടുത്തി മര്‍ദ്ദിക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച ഇവര്‍ യുവാക്കള്‍ക്ക് നേരെ ലവ് ജിഹാദ് ആരോപിച്ചു. സംഭവമറിഞ്ഞെത്തിയ പ്രേംനഗര്‍ പൊലിസ് വിദ്യാര്‍ഥിനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കേസ് അന്വേഷിച്ച പൊലിസ് സംഘം അക്രമികള്‍ക്ക് പകരം മുസ്‌ലിം യുവാക്കള്‍ ക്രമസമാധാനം തകര്‍ത്തെന്ന് ആരോപിച്ച് പിഴ ചുമത്തുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരനും പൊലിസ് പിഴ ചുമത്തി. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
a case has been registered against 25 people including bajrang dal leaders after a birthday celebration was disrupted in bareilly over alleged love jihad claims, leading to the assault of muslim youths.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."