വീട്ടില്‍ ഏറ്റവും കൂടുതല്‍ അണുക്കള്‍ ഉണ്ടാവുന്നത് എവിടെയാണ്...? ശ്രദ്ധിക്കുക
നിങ്ങളുടെ വീട്ടില്‍ ഉപയോഗിക്കുന്നതും അല്ലാത്തതുമായ നിരവധി സാധനങ്ങള്‍ ഉണ്ടാവും. എന്നാല്‍ ദിവസേന നിങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ ധാരാളം അഴുക്കും അണുക്കളും ഉണ്ടാകുന്നു. ഇവ വൃത്തിയാക്കാതെ ഇരിക്കുമ്പോള്‍ അണുക്കള്‍ പെരുകുകയും അസുഖങ്ങള്‍ വരുകയും ചെയ്യുന്നതാണ്. വീട്ടില്‍ ഏറ്റവും കൂടുതല്‍ അഴുക്കും അണുക്കളുമുള്ള വസ്തുക്കള്‍ ഇവയാണ്.
മൊബൈല്‍
സ്ഥിരമായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. ഈ ഫോണ്‍ വല്ലപ്പോഴും മാത്രമേ നമ്മള്‍ വൃത്തിയാക്കാറുള്ളൂ. ഇതില്‍ ധാരാളം അണുക്കളും വൈറസും ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്്. ഇതിലൂടെ നിങ്ങളുടെ കൈകളിലും മുഖത്തേക്കുമൊക്കെ അണുക്കള്‍ പടരുകയും ചെയ്യും.
റിമോട്ട്
ഒരാള്‍ മാത്രം ഉപയോഗിക്കുന്നതല്ല ടിവിയുടെയും മറ്റും റിമോട്ട്. വീട്ടിലുള്ളവരും പുറത്തുനിന്നും വരുന്നവരുമെല്ലാം റിമോട്ട് എടുക്കാറുണ്ട്. അതിനാല്‍ തന്നെ കൈകളിലെ അഴുക്കും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളുമൊക്കെ ഈ റിമോട്ടില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാകും. അതുകൊണ്ട് റിമോട്ട് ഇടയ്ക്കിടെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.

കീബോര്‍ഡ്
ഫോണ്‍ ഉപയോഗിക്കുന്നത് പോലെ തന്നെ നിരന്തരമായി ഉപയോഗിക്കുന്ന ഒന്നാണ് കംപ്യൂട്ടര്‍. കീബോര്‍ഡില്‍ ധാരാളം അഴുക്കും അണുക്കളും ഉണ്ടാകാം. കൂടുതലും പൊടിപടലങ്ങളാണ് ഉണ്ടാവുക. അതിനാല്‍ തന്നെ ഇടയ്ക്കിടെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
പാത്രം കഴുകുന്ന സ്‌പോഞ്ച്
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ അണുക്കള്‍ ഉണ്ടാകുന്നത് പാത്രം കഴുകുന്ന സ്‌പോഞ്ചിലാണ്. എപ്പോഴും ഈര്‍പ്പവും ഭക്ഷണാവശിഷ്ടങ്ങളും തങ്ങി നില്‍ക്കുന്നതുകൊണ്ട് തന്നെ സ്‌പോഞ്ചില്‍ ധാരാളം അണുക്കളും ഉണ്ടാകുന്നു. അതുകൊണ്ട് മൂന്ന് ആഴ്ചയില്‍ കൂടുതല്‍ ഒരു സ്‌പോഞ്ച് തന്നെ ഉപയോഗിക്കാന്‍ പാടില്ല. പെട്ടെന്നു തന്നെ മാറ്റി ഉപയോഗിക്കേണ്ടതാണ് സ്‌പോഞ്ച്.
ഡോര്‍ ഹാന്‍ഡ്
ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതു കൊണ്ട് തന്നെ ഡോര്‍ ഹാന്‍ഡിലില്‍ എപ്പോഴും അഴുക്കും അണുക്കളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇത് കൈകളില്‍ പടരുകയും രോഗങ്ങള്‍ വരാന്‍ കാരണമാവുകയും ചെയ്യുന്നു.
Many everyday household items that are used frequently can harbor a large number of germs if not cleaned regularly. Objects such as mobile phones, TV remotes, computer keyboards, dishwashing sponges, and door handles often collect dirt, bacteria, and viruses due to constant handling and exposure. Neglecting to clean these items can lead to the spread of germs through hands and faces, increasing the risk of illness, making regular cleaning and replacement essential for maintaining a healthy home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."