HOME
DETAILS

30കള്‍ക്ക് ശേഷം ഓര്‍മക്കുറവ് സംഭവിക്കുന്നത് എന്തുകൊണ്ട്? കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം

  
December 29, 2025 | 9:04 AM

memory decline after 30 causes lifestyle factors and prevention

 

30 വയസ് കഴിഞ്ഞാല്‍ പലര്‍ക്കും സാധാരണയായി അനുഭവപ്പെടുന്ന ഒരു പ്രശ്‌നമാണ് ഓര്‍മക്കുറവ്. ചെറിയ കാര്യങ്ങള്‍ മറക്കുക, പേരുകള്‍ ഓര്‍മയില്‍ വരാതെ പോവുക, ചെയ്ത കാര്യങ്ങള്‍ തന്നെ വീണ്ടും അന്വേഷിക്കുക തുടങ്ങിയ അവസ്ഥകള്‍ പലര്‍ക്കും ആശങ്കയുണ്ടാക്കാറുണ്ട്. എന്നാല്‍ എല്ലാ ഓര്‍മക്കുറവും ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാകണമെന്നില്ല. ജീവിതശൈലിയും മാനസികാവസ്ഥയും തന്നെയാണ് പലപ്പോഴും ഇതിന് പിന്നിലെ പ്രധാന കാരണങ്ങള്‍.

1. മാനസിക സമ്മര്‍ദവും ഉറക്കക്കുറവും

30കള്‍ക്ക് ശേഷം ജോലി, കുടുംബം, സാമ്പത്തിക ബാധ്യതകള്‍ തുടങ്ങിയവ മൂലം സമ്മര്‍ദം വര്‍ധിക്കാറുണ്ട്. സ്ഥിരമായ മാനസിക സമ്മര്‍ദം മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ഓര്‍മശക്തി കുറയാന്‍ കാരണമാവുകയും ചെയ്യും. കൂടാതെ മതിയായ ഉറക്കം ലഭിക്കാത്തത് ഓര്‍മകള്‍ സൂക്ഷിക്കുന്ന മസ്തിഷ്‌ക ഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

2.  ജീവിതശൈലി

വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, അമിതമായ മൊബൈല്‍-സ്‌ക്രീന്‍ ഉപയോഗം എന്നിവ ഓര്‍മക്കുറവിന് ഇടയാക്കും. ശരീരത്തിലേക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വന്നാല്‍ മസ്തിഷ്‌കത്തിന് വേണ്ട ഊര്‍ജവും ശ്രദ്ധയും കുറയുന്നു.

3. പോഷകക്കുറവ്

വിറ്റാമിന്‍ B12, ഇരുമ്പ്, ഒമേഗ3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളുടെ കുറവ് ഓര്‍മക്കുറവിന് കാരണമാകാം. പ്രത്യേകിച്ച് B12 കുറവ് നാഡീവ്യവസ്ഥയെ ബാധിക്കുകയും ശ്രദ്ധക്കുറവും മറവിയും ഉണ്ടാക്കുകയും ചെയ്യും.

4. ഹോര്‍മോണ്‍ മാറ്റങ്ങള്‍

30കള്‍ക്ക് ശേഷം ശരീരത്തിലെ ചില ഹോര്‍മോണുകളില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങും. പ്രത്യേകിച്ച് സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഓര്‍മയെയും മാനസികാവസ്ഥയെയും ബാധിക്കാം.

5. മള്‍ട്ടിടാസ്‌കിങ് ശീലം

ഒരേസമയം പല കാര്യങ്ങള്‍ ചെയ്യാനുള്ള ശീലം ഓര്‍മശക്തി കുറയാന്‍ ഇടയാക്കും. മസ്തിഷ്‌കം ഒരേസമയം പല കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ വിവരങ്ങള്‍ ശരിയായി സൂക്ഷിക്കാന്‍ കഴിയാതെ വരും.

 

ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ ചെയ്യേണ്ടത്

ദിവസവും 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക

സ്ഥിരമായി വ്യായാമം ചെയ്യുക

പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, മീന്‍ എന്നിവ ഉള്‍പ്പെടുന്ന സമതുലിത ഭക്ഷണം കഴിക്കുക

വായന, പസില്‍സ്, ബ്രെയിന്‍ ഗെയിംസ് തുടങ്ങിയവയിലൂടെ മസ്തിഷ്‌കത്തെ സജീവമാക്കുക

യോഗ, ധ്യാനം തുടങ്ങിയവ വഴി സമ്മര്‍ദം കുറയ്ക്കുക

മൊബൈല്‍, സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുക

ശ്രദ്ധിക്കുക

30കള്‍ക്ക് ശേഷം ചെറിയ തോതിലുള്ള ഓര്‍മക്കുറവ് സാധാരണമായിരിക്കാം. എന്നാല്‍ ഇത് ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നുവെങ്കില്‍ അല്ലെങ്കില്‍ പെട്ടെന്ന് വര്‍ധിക്കുന്നുവെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

ശരിയായ ജീവിത ശൈലിയും ആരോഗ്യകരമായ ശീലങ്ങളും പിന്തുടരുകയാണെങ്കില്‍ ഓര്‍മശക്തി നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.

 

Many people experience mild memory issues after the age of 30, such as forgetting names or daily tasks, which is often linked to lifestyle and mental health rather than serious illness. Factors like stress, lack of sleep, poor lifestyle habits, nutritional deficiencies, hormonal changes, and multitasking can reduce memory power. Adopting healthy habits such as proper sleep, regular exercise, balanced nutrition, mental stimulation, stress management, and controlled screen use can significantly improve memory and brain health.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  3 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  3 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  3 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  3 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  3 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  3 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  3 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  3 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  3 days ago