HOME
DETAILS

കോഹ്‌ലിയുടെ അഗ്രഷൻ മറികടക്കാൻ അവന് സാധിക്കില്ല: മുൻ ഇംഗ്ലണ്ട് താരം

  
December 29, 2025 | 12:02 PM

Monty Panesar talks about the captaincy of Shubman Gill

ഇന്ത്യൻ ഏകദിന, ടെസ്റ്റ് നായകൻ ശുഭ്മൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ക്യാപ്റ്റൻസിയിൽ ഗില്ലിന് വിരാട് കോഹ്‌ലിയുടെ അത്ര അഗ്രഷനില്ലെന്നാണ് മോണ്ടി പനേസർ അഭിപ്രായപ്പെട്ടത്. ഇന്ത്യയെ എല്ലാ ഫോർമാറ്റുകളിലും നയിക്കാൻ ഗില്ലിന് സാധിക്കില്ലെന്നും മുൻ ഇംഗ്ലീഷ് സ്പിന്നർ വ്യക്തമാക്കി. 

''അദ്ദേഹം ഒരു ആത്മസംതൃപ്തനായ താരമാണ്. ഗിൽ കഴിവുള്ളവനാണ്. എന്നാൽ അവൻ അലസമായ ഷോട്ടുകൾ  കളിക്കുന്നുണ്ട്. ഗില്ലിന് വിരാട് കോഹ്‌ലിയുടെ ആക്രമണോൽസുകതയും അഗ്രഷനും മറികടക്കാൻ കഴിയില്ല. അദ്ദേഹം സമ്മർദത്തിലാണ്. എല്ലാ ഫോർമാറ്റുകളിലും ക്യാപ്റ്റനാവാൻ അദ്ദേഹത്തിന് കഴിയില്ല. അത് ഗില്ലിന് വളരെ ബുദ്ധിമുട്ടാണ്'' മോണ്ടി പനേസർ പറഞ്ഞു. 

അതേസമയം 2026 ടി-20 ലോകകപ്പ് വിജയിച്ചില്ലെങ്കിൽ അക്‌സർ പട്ടേൽ ഇന്ത്യൻ ടി-20 ടീമിന്റെ അടുത്ത ക്യാപ്റ്റനാവാനുമെന്ന് മോണ്ടി പനേസർ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.  

''ഗൗതം ഗംഭീറിന് ഓൾ റൗണ്ടർമാരെ ഇഷ്ടമായതിനാൽ അങ്ങനെയാവുമെന്ന് ഞാൻ കരുതുന്നു. ടെസ്റ്റിലും ടി-20യിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ സംഭാവന ചെയ്യാൻ കഴിയുന്ന താരങ്ങളെയാണ് ഗംഭീർ ഇഷ്ടപ്പെടുന്നത്. അതിനാൽ ഇന്ത്യ ടി-20 ലോകകപ്പ് നേടിയില്ലെങ്കിലും അക്‌സർ പട്ടേൽ അടുത്ത ടി-20 ക്യാപ്റ്റൻ ആവുമെന്നാണ് ഞാൻ കരുതുന്നത്'' മുൻ ഇംഗ്ലീഷ് സ്പിന്നർ പറഞ്ഞു. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ശുഭ്മൻ ഗില്ലിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല. ടീമിൽ ജിതേഷ് ശർമ്മക്കും ഇടം നേടാനായില്ല. സെക്കന്റ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ആണ് ടീമിലെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി മിന്നും പ്രകടനമാണ് ഇഷാൻ നടത്തിയത്. ഈ പ്രകടനമാണ് താരത്തെ വീണ്ടും ടീമിൽ എത്തിച്ചത്. 

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

Former England spinner Monty Panesar has spoken about the captaincy of Indian ODI and Test captain Shubman Gill. Monty Panesar has opined that Gill does not have the same aggression as Virat Kohli in captaincy. The former English spinner also stated that Gill cannot lead India in all formats.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നാവോ പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി'യെന്ന് അതിജീവിതയുടെ അഭിഭാഷകൻ

crime
  •  4 hours ago
No Image

സമസ്ത നൂറാം വാർഷികം: അന്തമാൻ വിദ്യാർത്ഥി ഗ്രാൻഡ് മാർച്ചും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

Kerala
  •  4 hours ago
No Image

കാലിഫോർണിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾക്ക് ദാരുണാന്ത്യം

International
  •  4 hours ago
No Image

അമേരിക്കയും യുഎഇയുമല്ല, ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം ഇത്!

uae
  •  4 hours ago
No Image

ഇന്ത്യയിൽ രണ്ട്, ലോകത്തിൽ നാല്; സ്‌മൃതിയുടെ ചരിത്രത്തിന് സാക്ഷിയായി കേരളം

Cricket
  •  5 hours ago
No Image

ഗൾഫിലെ കൊടുംചൂടിന് പിന്നിലെ രഹസ്യം കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ; വില്ലന്മാർ ഇവർ

uae
  •  5 hours ago
No Image

'വെറുപ്പ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്; ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിച്ചു' ഡെറാഡൂണ്‍ ആള്‍ക്കൂട്ടക്കൊലയില്‍ രാഹുല്‍ ഗാന്ധി

National
  •  6 hours ago
No Image

ദുബൈയിൽ വാടക കുതിപ്പ് തുടരും; 2026-ൽ 6 ശതമാനം വരെ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

uae
  •  6 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

Kerala
  •  6 hours ago
No Image

ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം: കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രിംകോടതി

National
  •  6 hours ago