HOME
DETAILS

ഞാൻ അദ്ദേഹത്തെ പോലെ സ്വയം മികച്ച താരമായി മാറും: ലാമിൻ യമാൽ

  
December 29, 2025 | 12:36 PM

lamine yamal talks about cristiano ronaldo

2025ലെ ഗ്ലോബ് സോക്കർ അവാർഡ്‌സിൽ മികച്ച ഫോർവേഡായി തെരഞ്ഞെടുക്കപ്പെട്ടത് ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരം ലാമിൻ യമാൽ ആയിരുന്നു. അവാർഡ് ചടങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നീ ഇതിഹാസതാരങ്ങളുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് യമാൽ സംസാരിക്കുകയും ചെയ്തു.

ദുബായിലെ അറ്റ്ലാൻന്റ്റിസ് റോയൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ തന്നെ ആരുമായും താരതമ്യം ചെയ്യേണ്ടതെന്നും റൊണാൾഡോയെ പോലുള്ള താരങ്ങൾ ചെയ്തതുപോലെ തനിക്ക് സ്വയം വളരണമെന്നുമാണ് യമാൽ പറഞ്ഞത്. 

''ആരുമായും സ്വയം താരതമ്യം ചെയ്യാതിരിക്കുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലുള്ള താരങ്ങൾ ചെയ്തതുപോലെ മറ്റുള്ള താരങ്ങളുമായി സ്വയം താരതമ്യം ചെയ്യാതെ സ്വയം ആയിരിക്കാൻ ആണ് ആഗ്രഹിക്കേണ്ടത്. എനിക്ക് സ്വയം എന്റെ പാതയിലൂടെ മികച്ച താരമാവണം'' ലാമിൻ യമാൽ പറഞ്ഞു.   

അതേസമയം യമാലിനെ പ്രശംസിച്ചുകൊണ്ട് റൊണാൾഡോയും അടുത്തിടെ സംസാരിച്ചിരുന്നു. യമാൽ നിലവിലുള്ള മികച്ച പ്രകടനങ്ങൾ ഇതേപോലെ തുടർന്നാൽ രണ്ടോ മൂന്നോ നാലോ വർഷത്തിനുള്ളിൽ ബാലൺ ഡി ഓർ നേടുമെന്നാണ് റൊണാൾഡോ പറഞ്ഞത്. 

''ചാമ്പ്യൻസ് ലീഗ് ജയിക്കുന്നവർക്ക് ബാലൺ ഡി ഓർ സ്വന്തമാക്കാൻ കഴിയും. വ്യക്തിഗത അവാർഡുകളിൽ ഞാൻ ഇപ്പോൾ വലിയ വിശ്വാസമൊന്നും കാണിക്കാറില്ല. കാരണം ഇതിന് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. ലാമിൻ യമാലിന് വലിയ കഴിവുണ്ട്. അതിൽ ഒരു സംശയവുമില്ല. അവൻ പ്രകടനങ്ങൾ ഇതേപോലെ തുടർന്നാൽ രണ്ടോ മൂന്നോ നാലോ വർഷത്തിനുള്ളിൽ എളുപ്പത്തിൽ ബാലൺ ഡി ഓർ വിജയിക്കും'' റൊണാൾഡോ പറഞ്ഞു. 

2023ൽ തന്റെ പതിനഞ്ചാം വയസ്സിൽ കറ്റാലൻമാർക്ക് വേണ്ടി ആദ്യമായി ബൂട്ട് കെട്ടിയ യമാൽ ഇതോടകം തന്നെ മികച്ച പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. ബാഴ്സലോണക്കൊപ്പം ഒരുപിടി കിരീട നേട്ടത്തിൽ പങ്കാളിയാവാൻ യമാലിന് സാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്സലോണക്കായി മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിയത്.  

Barcelona's Spanish superstar Lamine Yamal was named the best forward at the 2025 Globe Soccer Awards. Yamal also spoke about being compared to legends Cristiano Ronaldo and Lionel Messi at the awards ceremony.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

6 മിനിറ്റിൽ 7 കിലോ സ്വർണം കവർന്നു; ഹുൻസൂരിൽ കണ്ണൂർ സ്വദേശികളുടെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്കുചൂണ്ടി വൻ കവർച്ച

crime
  •  3 hours ago
No Image

നാടൻ ബോംബ് പൊട്ടിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു: 'റെഡ് ആർമി'ക്കെതിരെയും സിപിഎം-ലീഗ് പ്രവർത്തകർക്കെതിരെയും കേസ്

crime
  •  3 hours ago
No Image

കോഹ്‌ലിയുടെ അഗ്രഷൻ മറികടക്കാൻ അവന് സാധിക്കില്ല: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  4 hours ago
No Image

ഉന്നാവോ പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി'യെന്ന് അതിജീവിതയുടെ അഭിഭാഷകൻ

crime
  •  4 hours ago
No Image

സമസ്ത നൂറാം വാർഷികം: അന്തമാൻ വിദ്യാർത്ഥി ഗ്രാൻഡ് മാർച്ചും ലഹരിവിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു

Kerala
  •  4 hours ago
No Image

കാലിഫോർണിയയിൽ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾക്ക് ദാരുണാന്ത്യം

International
  •  4 hours ago
No Image

അമേരിക്കയും യുഎഇയുമല്ല, ഈ വർഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം ഇത്!

uae
  •  4 hours ago
No Image

ഇന്ത്യയിൽ രണ്ട്, ലോകത്തിൽ നാല്; സ്‌മൃതിയുടെ ചരിത്രത്തിന് സാക്ഷിയായി കേരളം

Cricket
  •  5 hours ago
No Image

ഗൾഫിലെ കൊടുംചൂടിന് പിന്നിലെ രഹസ്യം കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ; വില്ലന്മാർ ഇവർ

uae
  •  5 hours ago
No Image

'വെറുപ്പ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്; ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിച്ചു' ഡെറാഡൂണ്‍ ആള്‍ക്കൂട്ടക്കൊലയില്‍ രാഹുല്‍ ഗാന്ധി

National
  •  6 hours ago