അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്
ഗസ്സ: ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം വക്താവ് അബൂ ഉബൈദയുടെയും മുതിര്‍ന്ന നേതാവ് മുഹമ്മദ് സിന്‍വാറിന്റെയും മരണം സ്ഥിരീകരിച്ച് ഹമാസ്. തിങ്കളാഴ്ചയാണ് ഖസ്സാം ബ്രിഗേഡ്‌സ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. അബു ഉബൈദയ്ക്കും മുഹമ്മദ് സിന്‍വാറിനും പുറമെ റഫ ബ്രിഗേഡ് മേധാവി മുഹമ്മദ് ഷബാന, മറ്റ് മുതിര്‍ന്ന നേതാക്കളായ ഹകം അല്‍ ഇസ്സി, റായിദ് സാദ് എന്നിവരും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഹമാസ് സ്ഥാപക നേതാവ് യഹിയ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍. ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍കഹ്‌ലൗത്ത് എന്നാണ് അബു ഉബൈദയുടെ യഥാര്‍ത്ഥ പേരെന്നും ഹമാസ് വ്യക്തമാക്കി.
ഓഗസ്റ്റില്‍ ഗസ്സ സിറ്റിയിലെ റിമാല്‍ മേഖലയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ഹമാസ് സ്ഥിരീകരിച്ചിരുന്നില്ല. പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന ഇസ്‌റാഈല്‍ ആക്രമണത്തില്‍ എല്ലാ താമസക്കാരും കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വൃത്തത്തെ ഉദ്ധരിച്ച് സഊദി വാര്‍ത്താ മാധ്യമമായ അല്‍അറേബ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് മൂന്ന് മാസത്തിന് ശേഷം ഹമാസ് സ്ഥിരീകരിച്ചത്.
മുഹമ്മദ് സിന്‍വാറിനെ മെയ് മാസത്തിലും അബു ഉബൈദയെ ഓഗസ്റ്റിലും വധിച്ചതായി ഇസ്‌റാഈല്‍ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു. സെപ്റ്റംബര്‍ ആദ്യവാരത്തിലായിരുന്നു അബു ഉബൈദയുടെ അവസാന പ്രസ്താവന പുറത്തുവന്നത്. യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളും വെടിനിര്‍ത്തല്‍ സംബന്ധിച്ച കാര്യങ്ങളും ഔദ്യോഗികമായി അറിയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. മുന്‍കൂട്ടി തയാറാക്കിയ വിഡിയോ പിന്നീട് പുറത്തുവിടുന്നതായിരുന്നു അബൂ ഉബൈദയുടെ രീതി.
അബു ഉബൈദ എന്ന നാമത്തില്‍ അറിയപ്പെടുന്ന ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍കഹ്‌ലൗത്ത് ഫലസ്തീന്റെ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. 2002 ലാണ് മുതിര്‍ന്ന ഫീല്‍ഡ് ഓപ്പറേറ്റീവായി അദ്ദേഹം ഉയര്‍ന്നുവന്നത്. നിരവധി പോരാട്ടങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. 2005 ല്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ഫലസ്തീന്റെ ഔദ്യോഗിക ശബ്ദമായി മാറി. ഔദ്യോഗിക വക്താവായി തങ്ങളുടെ നിലപാടുകള്‍ എന്നും ലോകത്തോട് വിളിച്ചുപറഞ്ഞ വ്യക്തികൂടിയായിരുന്നു അബു ഉബൈദ.ഇതാദ്യമായല്ല അബു ഉബൈദയെ ഇല്ലാതാക്കാന്‍ വേണ്ടി ഐഡിഎഫ് ആക്രമണം നടത്തുന്നത്. എന്നാല്‍ അപ്പോഴെല്ലാം തിരിച്ചുവന്ന് തന്നെ തൊടാന്‍ ഇസ്‌റാഈല്‍ സൈന്യത്തിന് സാധിച്ചില്ലെന്ന് പറഞ്ഞ വ്യക്തിയാണ് അബു ഉബൈദ എന്ന ഹുദൈഫ സമീര്‍ അബ്ദുല്ല അല്‍കഹ്‌ലൗത്ത്. ഇത്തവണയും അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഫലസ്തീനിലെ അനുയായികള്‍.
Hamas has officially confirmed the deaths of its armed wing spokesman Abu Ubaida and Gaza chief Mohammed Sinwar, who were killed in Israeli strikes earlier this year. The announcement was made through a video statement, introducing a new spokesperson for the Izz ad-Din al-Qassam Brigades.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."