അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ
2025 ഗ്ലോബ് സ്‌പോർട്‌സ് അവാർഡ് സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ജോക്കോവിച്ചിന് പുരസ്‌കാരം കൈമാറിയത്. ഏത് കായിക ഇനങ്ങളിലും ലൈഫ് ടൈം അത്‌ലറ്റിക് നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ഒരു ബഹുമതിയായിട്ടാണ് ജോക്കോവിച്ചിനെ തേടി ഗ്ലോബ് സ്‌പോർട്‌സ് അവാർഡ് എത്തിയത്.
ഈ അവാർഡ് നൽകിയതിന് പിന്നാലെ ജോക്കോവിച്ചിനെ റൊണാൾഡോ പ്രശംസിച്ചുക്കുകയും ചെയ്തു. നൊവാക് ജോക്കോവിച്ച് എല്ലാ തലമുറക്കും മാതൃകയാണെന്നാണ് റൊണാൾഡോ പറഞ്ഞത്.
''എനിക്ക് അദ്ദേഹം ഒരു മാതൃകയാണ്. ഞങ്ങൾക്ക് സമാനമായ ഒരു കഥയുണ്ട്. അദ്ദേഹം ഈ അവാർഡിന് അർഹിക്കുന്നുണ്ട്. കാരണം അദ്ദേഹം ഈ തലമുറക്കും വരാനിരിക്കുന്ന തലമുറക്കും മികച്ച മാതൃകയാണ്. അതിനാൽ അദ്ദേഹം ഈ അവാർഡ് അർഹിക്കുന്നുണ്ട്'' റൊണാൾഡോ പറഞ്ഞു.
അതേസമയം മികച്ച മിഡിൽ ഈസ്റ്റേൺ താരത്തിനുള്ള പുരസ്‌കാരം റൊണാൾഡോയും സ്വന്തമാക്കി. അൽ നസറിനായി നടത്തിയ മിന്നും പ്രകടനമാണ് റൊണാൾഡോയെ ഈ അവാർഡിന് അർഹനാക്കിയത്. മികച്ച പുരുഷ താരത്തിനുള്ള അവാർഡ് ഫ്രഞ്ച് സൂപ്പർ താരം ഉസ്മാൻ ഡെംബലെയും നേടി. പിഎസ്ജിക്കും ഫ്രാൻസ് ദേശീയ ടീമിനും വേണ്ടിയുള്ള പ്രകടനമാണ് ഡെംബലെയെ ഈ നേട്ടത്തിലെത്തിച്ചത്.
മികച്ച പുരുഷ ക്ലബായി തെരഞ്ഞെടുക്കപ്പെട്ടത് പിഎസ്ജിയാണ്. ക്ലബ്ബിനെ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലെത്തിച്ചതിനും 2024, 25 ലിഗ് വൺ കിരീടം നേടിച്ചതിനുമുള്ള അംഗീകാരമായി പരിശീലകൻ ലൂയിസ് എന്റിക്വെ മികച്ച പരിശീലകനുള്ള പുരസ്‌കാരം ലഭിച്ചു. പിഎസ്ജിയുടെ വിറ്റിഞ്ഞ മികച്ച മിഡ്ഫീൽഡർ ആയി. മികച്ച സ്‌പോർട്ടിങ് കംബാക്കിനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് ലഭിച്ചു.
Serbian tennis legend Novak Djokovic won the 2025 Globe Sports Award. Portuguese legend Cristiano Ronaldo presented the award to Djokovic. After giving the award, Ronaldo praised Djokovic. Ronaldo said that Novak Djokovic is a role model for every generation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."