HOME
DETAILS

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

  
December 29, 2025 | 4:39 PM

anthony joshua injured in nigeria car crash

അബൂജ: നൈജീരിയയിലുണ്ടായ വാഹനാപകടത്തിൽ മുൻ ലോക ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യൻ ആന്തണി ജോഷ്വക്ക് പരുക്ക്. തിങ്കളാഴ്ച പുലർച്ചെ നൈജീരിയയിലെ ലാഗോസ്-ഇബാദാൻ എക്സ്പ്രസ് വേയിലായിരുന്നു അപകടം. 

നൈജീരിയൻ സന്ദർശനത്തിനിടെ ജോഷ്വ സഞ്ചരിച്ചിരുന്ന ലെക്സസ് എസ്‌യുവി (SUV) നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ഓഗൺ സ്റ്റേറ്റിലെ തിരക്കേറിയ ഹൈവേയിൽ വെച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. ടയർ പൊട്ടിത്തെറിച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്ന് നൈജീരിയൻ പൊലിസ് വ്യക്തമാക്കി. 

അതേസമയം, ജോഷ്വയുടെ പരുക്ക് ​ഗുരുതരമല്ലെന്ന് നൈജീരിയൻ പൊലിസ് അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ താരത്തെ രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജോഷ്വ സുരക്ഷിതനാണെന്നും എന്നാൽ അപകടത്തിന്റെ ആഘാതത്തിലാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് താരം ടേബിൾ ടെന്നീസ് കളിക്കുന്ന ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

നൈജീരിയൻ സന്ദർശനം

മിയാമിയിൽ ജെയ്ക് പോളിനെതിരായ പോരാട്ടത്തിൽ മിന്നും വിജയം നേടിയതിന് ശേഷം അവധിക്കാലം ആഘോഷിക്കാനാണ് ജോഷ്വ മാതാപിതാക്കളുടെ ജന്മനാടായ നൈജീരിയയിൽ എത്തിയത്. രണ്ട് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിട്ടുണ്ട് ജോഷ്വ.

Former world heavyweight champion Anthony Joshua was injured in a car crash on the Lagos-Ibadan Expressway in Nigeria, with two others reportedly killed in the accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  4 hours ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  4 hours ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  4 hours ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  5 hours ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  5 hours ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  6 hours ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  6 hours ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  6 hours ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  6 hours ago