HOME
DETAILS

ഇ-ബസ് സിറ്റിക്കുള്ളില്‍ മതിയെന്ന് തിരുവനന്തപുരം മേയര്‍; തലസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിമായി പോര്

  
December 30, 2025 | 6:05 AM

thiruvananthapuram-mayor-electric-bus-row-ksrtc

തിരുവനന്തപുരം: ഇ-ബസിനെ ചൊല്ലി തിരുവനന്തപുരം കോര്‍പറേഷന്‍- കെ.എസ്.ആര്‍.ടി.സി പോര് രൂക്ഷമാകുന്നു. ഇ-ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും മേയര്‍ വിവി രാജേഷ് ആവശ്യപ്പെട്ടതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. 

രാഷ്ട്രീയ സമ്മര്‍ദം കാരണം ഇ-ബസ് മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം. കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ പറഞ്ഞു. 

എന്നാല്‍ തലസ്ഥാനത്തേക്കുള്ള യാത്രക്കാരെ കൊണ്ടുവരാനാണ് ബസ് ഓടിക്കുന്നതെന്നും നഷ്ടത്തില്‍ ഓടിക്കാനാവില്ലെന്നുമാണ് കെ.എസ്.ആര്‍.ടി.സി നിലപാട്. 

മേയറായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മാര്‍ട്‌സിറ്റിക്കായി കോര്‍പറേഷന്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയ 113 ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തന്നെ സര്‍വീസ് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നത്. 

നഗരസഭാ പരിധിയില്‍ സര്‍വീസ് നടത്തേണ്ട ബസുകള്‍ നഗരത്തിനു പുറത്ത് സര്‍വീസ് നടത്തുകയാണ്. കോര്‍പ്പറേഷനുമായുള്ള ധാരണയ്ക്ക് വിരുദ്ധമായി കെഎസ്ആര്‍ടിസി നടത്തുന്ന ഏകപക്ഷീയമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും മേയര്‍ അറിയിച്ചു. 

 

 

A dispute has intensified between the Thiruvananthapuram Corporation and the Kerala State Road Transport Corporation (KSRTC) over the operation of electric buses in the capital city. Mayor V.V. Rajesh has stated that electric buses should operate strictly within city limits and demanded that buses currently running outside the city be brought back immediately.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുണൈറ്റഡിനെ ഞെട്ടിച്ച് പോർച്ചുഗീസ് താരം; 160 കോടിയുടെ സഊദി കരാർ ഉപേക്ഷിക്കുന്നത് റയൽ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തിനായി!

Football
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി എസ്.ഐ.ടിക്ക് മുന്നില്‍, കൂടെ ബാലമുരുകനും

Kerala
  •  4 hours ago
No Image

മൂന്ന് പതിറ്റാണ്ടിലേറെക്കാലം അജയ്യമായിരുന്ന ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത ഇന്ത്യൻ ഇതിഹാസത്തിന്റേ ചരിത്ര ഇന്നിംഗ്‌സ്; അന്ന് ചെന്നൈയിൽ പിറന്നത് പുതിയ ഇന്ത്യൻ ചരിത്രം

Cricket
  •  5 hours ago
No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത് കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍

Kerala
  •  6 hours ago
No Image

താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  6 hours ago
No Image

​ഗുണ്ടാ വിളയാട്ടം: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പിടിയിൽ

Kerala
  •  6 hours ago
No Image

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

National
  •  6 hours ago
No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  7 hours ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  7 hours ago