HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണി എസ്.ഐ.ടിക്ക് മുന്നില്‍, കൂടെ ബാലമുരുകനും

  
Web Desk
December 30, 2025 | 5:48 AM

sabarimala-gold-smuggling-d-mani-appears-before-sit

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡി മണി എന്ന എം.എസ് മണി പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ഈഞ്ചയ്ക്കലിലെ എസ്.ഐ.ടി ഓഫിസിലാണ് ഇന്ന് രാവിലെയോടെ മണിയും ബാലമുരുകനും എത്തിയത്.  

ആദ്യം താന്‍ ഡി.മണി അല്ലെന്നും എം.എസ് മണിയാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, ഇയാള്‍ ഡി. മണി തന്നെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണസംഘത്തോട് നേരത്തെ സഹകരിക്കാന്‍ തയാറാകാതിരുന്ന ഇയാള്‍ ഇന്നത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

മറ്റ് മൂന്നുപേരുടെ വിലാസത്തിലാണ് മണി ഫോണ്‍ നമ്പറുകളെടുത്തിട്ടുള്ളത്. ഇവരോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മണി നിയന്ത്രിക്കുന്ന സംഘം രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന് വിറ്റെന്നാണ് പത്തനംതിട്ട സ്വദേശിയായ വ്യവസായിയുടെ മൊഴി.

അതേസമയം, ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി. മണി പറഞ്ഞതായാണ് വ്യവസായി അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയിലുള്ളത്. 

തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി. മണിയെ പരിചയപ്പെടുത്തുന്നത്. തനിക്കും ആന്റിക് ബിസിനസില്‍ താല്‍പര്യമുണ്ടായിരുന്നതിനാല്‍ അമൂല്യവസ്തുക്കള്‍ കാണാനായി ഡിണ്ടിഗലിലുള്ള മണിയുടെ വീട്ടിലേക്ക് പോയി. അവിടെ ഒരു ചാക്കില്‍ കെട്ടിയ നിലയിലാണ് ഈ വസ്തുക്കള്‍ ഉണ്ടായിരുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി കൈമാറിയതാണെന്നുമാണ് മണി പറഞ്ഞത്. എന്നാല്‍, ഈ വസ്തുക്കള്‍ കാണാന്‍ കഴിഞ്ഞില്ല. വിലപേശലിലുള്ള തര്‍ക്കം മൂലം പിന്നീട് ആ ബിസിനസ് നടക്കാതെ പോയെന്നും പ്രവാസി വ്യവസായിയുടെ മൊഴിയിലുണ്ട്.

അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍, ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍ ഉടമ പങ്കജ് ഭണ്ഡാരി എന്നിവരെ കസ്റ്റഡില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും.

 

D Mani, also known as M.S. Mani, appeared before the Special Investigation Team (SIT) in connection with the Sabarimala gold smuggling case. He reached the SIT office at Enchakkal, Thiruvananthapuram, along with Balamurugan on Wednesday morning. Initially, Mani denied being D Mani, but the investigation team later confirmed his identity.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്ന് പതിറ്റാണ്ടിലേറെക്കാലം അജയ്യമായിരുന്ന ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത ഇന്ത്യൻ ഇതിഹാസത്തിന്റേ ചരിത്ര ഇന്നിംഗ്‌സ്; അന്ന് ചെന്നൈയിൽ പിറന്നത് പുതിയ ഇന്ത്യൻ ചരിത്രം

Cricket
  •  4 hours ago
No Image

'വീട്ടുകാർ എന്നെ മനസ്സിലാക്കുന്നില്ല'; സീരിയൽ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ

National
  •  4 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത് കോഴിക്കോട് ബീച്ചില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍

Kerala
  •  4 hours ago
No Image

താന്‍ നിരപരാധി, എല്ലാം ചെയ്തത് സഖാവ് പറഞ്ഞിട്ടെന്ന് വിജയകുമാറിന്റെ മൊഴി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

Kerala
  •  5 hours ago
No Image

​ഗുണ്ടാ വിളയാട്ടം: യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് ഗുണ്ടകൾ പിടിയിൽ

Kerala
  •  5 hours ago
No Image

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

National
  •  5 hours ago
No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  5 hours ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  6 hours ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  6 hours ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  6 hours ago