HOME
DETAILS

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

  
December 30, 2025 | 2:42 AM

Dubai Police reviews final preparations for New Years Eve celebrations

ദുബൈ: 2026 പുതുവത്സരാഘോഷ സംഘാടന, സുരക്ഷാ തയാറെടുപ്പുകള്‍ അന്തിമമാക്കാന്‍ നടന്ന ഉന്നത തല ഏകോപന യോഗത്തില്‍ ദുബൈ പൊലിസ് ആക്ടിംഗ് കമാന്‍ഡര്‍ഇന്‍ചീഫ് മേജര്‍ ജനറല്‍ ഹാരിബ് അല്‍ ഷംസി അധ്യക്ഷത വഹിച്ചു.
ദുബൈയില്‍ പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ദശ ലക്ഷക്കണക്കിന് താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാന്‍ തീരുമാനമായി. വിവിധ വകുപ്പുകളുടെയും പൊലിസ് സ്റ്റേഷനുകളുടെയും പ്രത്യേക ഫീല്‍ഡ് ടീമുകളുടെയും മേധാവികളാണ് ഉന്നത തല ഏകോപന യോഗത്തില്‍ പങ്കെടുത്തത്.

ദുബൈയിലെ പുതുവത്സരാഘോഷങ്ങള്‍ ആഗോള തലത്തില്‍ വലിയ അളവില്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന പരിപാടിയാണ്. ബുര്‍ജ് ഖലീഫ, ദുബൈ ഫ്രെയിം, ദുബൈ ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ്, ബുര്‍ജ് അല്‍ അറബ് എന്നിവയുള്‍പ്പെടെയുള്ള ഐകണിക് ലാന്‍ഡ് മാര്‍ക്കുകള്‍ക്കായുള്ള തന്ത്രപരമായ പദ്ധതികളെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍.
ഏവര്‍ക്കും തടസ്സമില്ലാത്ത അനുഭവം പ്രദാനം ചെയ്യാന്‍ സമഗ്രമായ പ്രവര്‍ത്തന പദ്ധതിയാണുള്ളത്. സുഗമമായ ഗതാഗത പ്രവാഹത്തിനും ഫലപ്രദമായ ജനക്കൂട്ട മാനേജ്‌മെന്റിനും മുന്‍ഗണന നല്‍കുന്നു. സന്ദര്‍ശകരുടെ എണ്ണം കൂടുതലാകുന്നത് മുന്‍കൂട്ടിക്കണ്ട് നഗരത്തിലുടനീളമുള്ള ഗതാഗതം സുഗമമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലിസ് സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലാ പങ്കാളികളുമായി അടുത്ത സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു.

തയാറെടുപ്പുകള്‍ ഇങ്ങനെ:
* തന്ത്രപരമായ വിന്യാസം: എല്ലാ പ്രധാന ആഘോഷ കേന്ദ്രങ്ങളിലും സുപ്രധാന സ്ഥലങ്ങളിലും സുരക്ഷാ, ഫീല്‍ഡ് ടീമുകളെ വിന്യസിക്കും.
* ഗതാഗത മാനേജ്‌മെന്റ്: തിരക്ക് കുറയ്ക്കുന്നതിന് റോഡ് ശൃംഖലകളും പൊതുഗതാഗത സംയോജനവും കൈകാര്യം ചെയ്യാണ് വിപുലമായ പദ്ധതികള്‍.
*  അടിയന്തര സന്നദ്ധത: ഏത് സാഹചര്യത്തിലും വേഗത്തിലുള്ളതും സംയോജിതവുമായ പ്രതികരണം ഉറപ്പാക്കാന്‍ കര്‍ശനമായ ക്രൈസിസ് മാനേജ്‌മെന്റും അടിയന്തര പ്രതികരണ പ്രോട്ടോക്കോളുകളുടെയും അവലോകനം.

സുരക്ഷയില്‍ ആഗോള മാനദണ്ഡം
സമൂഹത്തിന്റെ ആത്മവിശ്വാസം ശക്തിപ്പെടുത്താന്‍ ദുബൈ പൊലിസ് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് യോഗത്തില്‍ മേജര്‍ ജനറല്‍ അല്‍ ഷംസി പറഞ്ഞു. ബൃഹത്തായ പുതുവര്‍ഷാഘോഷം സുരക്ഷിതമാക്കാന്‍ അസാധാരണമായ ഏകോപനവും അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാവര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് ഏകീകൃത ടീമായി പ്രവര്‍ത്തിക്കുന്നതിലൂടെ, ലോകോത്തരമായ ഈ പരിപാടിയുടെ നടത്തിപ്പിലും സുരക്ഷയിലും ദുബൈ ആഗോള ലീഡറായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ തങ്ങളുടെ മുഴുവന്‍ മാനുഷികസാങ്കേതിക വിഭവങ്ങള്‍ വിന്യസിക്കുന്നുവെന്നും മേജര്‍ ജനറല്‍ അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു.

Dubai Police reviews final preparations for New Year's Eve celebrations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  4 hours ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  4 hours ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  5 hours ago
No Image

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Kerala
  •  5 hours ago
No Image

നിലപാട് പറഞ്ഞ് ജിഫ്‌രി തങ്ങള്‍; ഉറ്റുനോക്കി രാഷ്ട്രീയ -സാംസ്‌കാരിക കേരളം

samastha-centenary
  •  5 hours ago
No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  5 hours ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  6 hours ago
No Image

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം: 12 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

Kerala
  •  6 hours ago
No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  13 hours ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  13 hours ago