HOME
DETAILS

In Depth News: ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കുന്ന ആരവല്ലി, ഹിമാലയത്തെക്കാള്‍ പഴക്കം; കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യങ്ങള്‍ പലത്

  
കെ. ഷബാസ് ഹാരിസ്
December 30, 2025 | 3:40 AM

aravalli range older than himalayas supreme court order

ഇന്ത്യയുടെ വടക്ക് പടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ മലനിരകളില്‍ ഒന്നാണ് ആരവല്ലി. ഗുജറാത്ത്, ഹരിയാന, ഡല്‍ഹി, രാജാസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായി ഏതാണ്ട് 700 കിലോമീറ്ററോളം നീളത്തില്‍ ഈ മലനിരകള്‍ വ്യാപിച്ച് കിടക്കുന്നു. പ്രത്യേകതരം സസ്യങ്ങളും, ധാതുക്കളും ഉള്‍കൊള്ളുന്ന പ്രദേശം കൂടിയാണ് ആരവല്ലി. വരണ്ട വനങ്ങളോടൊപ്പം തന്നെ രാജസ്ഥാനിലെ ജയിപൂരിലുള്ള സമ്പാര്‍ നദി പോലെയുള്ള നദികളും ആരവല്ലിയില്‍ ഒഴുകുന്നുണ്ട്. ഏതാണ്ട് ഹിമാലയത്തെക്കാളും പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ കുന്നിന്‍ ചരുവുകള്‍ അനേകം ദേശാടന കിളികളുടെ വാസ കേന്ദ്രം കൂടിയാണ്.

ഇന്ത്യയ്ക്ക് വെള്ളവും വായുവും നല്‍കി സംരക്ഷിക്കുന്ന ആരവല്ലി:
ഇന്ത്യയുടെ കാലാവസ്ഥ മാറ്റങ്ങളെ നിര്‍ണ്ണയിക്കുന്നതിലും, കാര്‍ബണ്‍ഡൈഒക്‌സൈഡിന്റെ വികേന്ദ്രീകരണത്തിലും, മണ്ണൊലിപ്പ് തടയുന്നതിലും, വെള്ളം ശേഖരിക്കുന്നതിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്ന ഒരിടം കൂടിയാണ് ആരവല്ലി മലനിരകള്‍.
ഡല്‍ഹി ലോകത്തിലെ തന്നെ ഏറ്റവും വലിയ വായു മലിനീകരണം നിറഞ്ഞ തലസ്ഥാന നഗരിയായി മാറിയ ഈ പുതിയ കാലത്ത് ഡല്‍ഹി അടങ്ങുന്ന സംസ്ഥാനങ്ങളിലെ വായു മലിനീകരണത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ ആരവല്ലിക്ക് വലിയ പങ്കുണ്ട്.
ആരവല്ലിയിലെ പാറകള്‍ക്ക് ഏതാണ്ട് രണ്ട് മില്ലിയന്‍ ലിറ്റര്‍ വെള്ളമെങ്കിലും ശേഖരിക്കാന്‍ കെല്‍പ്പുണ്ടെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ ശേഖരിക്കപ്പെടുന്ന വെള്ളമാണ് ആരവല്ലിക്ക് ചുറ്റുമുള്ള പ്രദേശത്തെ മനുഷ്യര്‍ ആശ്രയിക്കുന്നതും.
ഒപ്പം അനേകം മനുഷ്യരുടെ നിത്യ ജീവിതവും, വിശ്വാസവും, ചരിത്രവും, പൈതൃകവും ഈ മലനിരകളെ ചുറ്റിപ്പറ്റി മാത്രം നിലനില്‍ക്കുന്ന ഒന്ന് കൂടിയാണ്.
അനധികൃതമായ ഖനനം, കുടിയേറ്റം, കെട്ടിട നിര്‍മ്മാണം എന്നിവ ആരവല്ലിയില്‍ ആരംഭിച്ചതോട് കൂടി ഇതൊക്കെയും താളം തെറ്റി കിടക്കുകയാണ്. അന്തരീക്ഷത്തിലെ വായു മലിനീകരണം അധികരിക്കുകയും, ആരവല്ലിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വെള്ളം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ നിലവില്‍ സ്ഥിരം കാഴ്ചയാണ്. ഹരിയാനയിലെ നൂഹ് ജില്ല ഇതൊക്കെ കൊണ്ട് തന്നെ അനധികൃത ഖനനം തടയുന്നതിനായി ഈ വര്‍ഷം ജൂലായില്‍ മൈനിങ്ങ് യൂണിറ്റ് ഉണ്ടാക്കുകയും, അനധികൃത ഖനനം ആവുന്നിടത്തോളം തടയുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഖനനം ചെയ്യുന്നതിനായി ഉണ്ടാക്കപ്പെട്ട നാല് റോഡുകള്‍ ജില്ലാ ഭരണകൂടം നശിപ്പിക്കുകയും ചെയ്യുകയുണ്ടായി.

നവംബറിലെ സുപ്രീം കോടതി ഉത്തരവ്:
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യ പ്രകാരം ഈ വര്‍ഷം നവംബര്‍ മാസമാണ് ആരവല്ലി മലനിരകള്‍ ഏതൊക്കെ എന്ന് നിര്‍വചിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് പുറത്ത് വിടുന്നത്. തറനിരപ്പില്‍ നിന്നും ഏതാണ്ട് 100 മീറ്റര്‍ ഉയരമുള്ള കുന്നുകളെ മാത്രമേ ആരവല്ലി മലനിരകളായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഈ ഉത്തരവ് പ്രകാരം നിലവില്‍ ആരവല്ലി മലനിരകളുടെ ഭാഗമായ 90% പ്രദേശങ്ങളും ആരവല്ലിയുടെ ഭാഗമല്ലാതായി തീരും. അതോട് കൂടി ഈ 90% വരുന്ന പ്രദേശങ്ങളിലെ ഖനനം കുറ്റ കൃത്യമല്ലാതായി തീരുകയും ചെയ്യും.
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനിലെ 15 ജില്ലകളിലായി പരന്ന് കിടക്കുന്ന 12,081 കുന്നിന്‍ ചരുവുകളില്‍ ആകെ 1,048 കുന്നിന്‍ ചരുവുകള്‍ മാത്രമെ 100 മീറ്ററിലധികം ഉയരം വരുന്നുള്ളൂ. അഥവാ, കോടതി ഉത്തരവ് പ്രകാരം രാജസ്ഥാനിലെ മാത്രം 8.7% മലനിരകള്‍ മാത്രമെ സംരക്ഷിക്കപ്പെടുകയുള്ളൂ.

കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യം:
ആരവല്ലി മലനിരകളെ ഈ സ്വഭാവത്തില്‍ നിര്‍വചിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് സ്വകാര്യ താത്പര്യങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഛത്തീസ്ഗഡ് പോലെയുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ സൈനിക നടപടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ആ പ്രദേശം മുഴുവനായും ഖനന മാഫിയക്ക് വില്‍ക്കാനുള്ള നീക്കത്തിലാണ് എന്ന അതേ വിമര്‍ശനം തന്നെ ആരവല്ലിയുടെ കാര്യത്തിലും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.
ദേശീയ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ആരവല്ലിയില്‍ ഖനനം നടപ്പിലാക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ആരവല്ലി പ്രദേശങ്ങളില്‍ നിന്ന് സ്വര്‍ണ്ണം, ഗ്രാഫൈറ്റ്, ലിഥിയം പോലെയുള്ളവ ഖനനം ചെയ്ത് രാജ്യത്തിന്റെ ഭാവിയില്‍ ഉപയോഗപ്പെടുത്താമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ അങ്ങനെ ഖനനം ചെയ്യുന്നതില്‍ പാലിക്കേണ്ട മര്യാദകളോ, പരിസ്ഥിതിയെ ബാധിക്കാത്ത രീതിയില്‍ ഏതൊക്കെ പ്രദേശങ്ങളില്‍ ഏതൊക്കെ സ്വഭാവത്തില്‍ എത്രത്തോളം ഖനനം ആവമെന്നോ കേന്ദ്ര സര്‍ക്കാരിന് ധാരണയില്ല. കോണ്‍ഗ്രസ്സ് അടങ്ങുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വകാര്യ ഖനന മാഫിയകള്‍ക്ക് ആരവല്ലി കൈമാറാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഇതെന്ന ആരോപണം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ നിര്‍വചന പ്രകാരം 90% വരുന്ന പ്രദേശങ്ങള്‍ ആരവല്ലിയുടെ ഭാഗമവാതെ തീരുന്നതോട് കൂടി ഈ പ്രദേശങ്ങളില്‍ ഖനനം സംഭവിച്ചാല്‍ അത് രാജ്യത്ത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തലുകള്‍.

സുപ്രീം കോടതിയുടെ സ്റ്റേ :
നവംബര്‍ മാസം സുപ്രീം കോടതി ഇറക്കിയ ഉത്തരവ് സുപ്രിംകോടതി തന്നെ ഇന്നലെ സ്റ്റേ ചെയ്തിട്ടുണ്ട്. നവംബര്‍ മാസത്തിലെ ഉത്തരവ് പ്രകാരമുള്ള നിര്‍വചന പ്രകാരം ആരവല്ലിയുടെ ഭൂരിഭാഗം പ്രദേശം പുറത്താക്കപ്പെടുന്നുണ്ടോ  എന്ന് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഒരു കമ്മിറ്റിയെ ഉണ്ടാക്കി പഠനം നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.


The Aravalli Range, one of the world's oldest mountain systems (older than the Himalayas), stretches about 700 km across Gujarat, Rajasthan, Haryana, and Delhi. It plays a crucial ecological role by regulating climate, absorbing carbon dioxide, preventing soil erosion, recharging groundwater (its rocks can store significant water volumes), curbing air pollution (especially in Delhi), and serving as a habitat for migratory birds, unique flora, and dry forests. Rivers like the Sambar originate here, and the range supports local communities' livelihoods, cultural heritage, and beliefs. However, illegal mining, encroachment, and construction have severely degraded it, worsening air pollution, water scarcity, and desertification from the Thar Desert. In July 2025, Haryana's Nuh district formed a mining unit to combat illegal operations and destroyed four related roads.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാവീഴ്ച തുടർക്കഥ: ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്തുനിന്ന് വീണ്ടും ചാടിപ്പോയി

crime
  •  4 hours ago
No Image

മുന്‍ എം.എല്‍.എ പിഎം മാത്യു അന്തരിച്ചു

Kerala
  •  4 hours ago
No Image

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു

Kerala
  •  4 hours ago
No Image

പുതുവര്‍ഷാഘോഷം: അന്തിമ തയാറെടുപ്പുകള്‍ അവലോകനം ചെയ്ത് ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ഉമയനല്ലൂരിൽ നെയിം പ്ലേറ്റ് നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം; തലനാരിയ്ക്ക് ഒഴിവായത് വൻ ദുരന്തം

Kerala
  •  5 hours ago
No Image

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Kerala
  •  5 hours ago
No Image

നിലപാട് പറഞ്ഞ് ജിഫ്‌രി തങ്ങള്‍; ഉറ്റുനോക്കി രാഷ്ട്രീയ -സാംസ്‌കാരിക കേരളം

samastha-centenary
  •  5 hours ago
No Image

പുതുവർഷത്തിലെ പുതിയ മാറ്റങ്ങൾ അറിയാം

Kerala
  •  5 hours ago
No Image

വീടുകൾക്ക് മുന്നിൽ നിഗൂഢമായ ചുവപ്പ് അടയാളങ്ങൾ; സിസിടിവിയിൽ മുഖംമൂടി ധരിച്ചയാൾ; മോഷണ ഭീതിയിൽ നാട്ടുകാർ

Kerala
  •  6 hours ago
No Image

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടുത്തം: 12 കടകൾ കത്തിനശിച്ചു; കോടികളുടെ നാശനഷ്ടം

Kerala
  •  6 hours ago