HOME
DETAILS

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികന് ജാമ്യം

  
December 31, 2025 | 11:21 AM

forced-religious-conversion-case-maharashtra-bail-granted-to-csi-priest

മുബൈ: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സി.എസ്.ഐ വൈദികന് ജാമ്യം. വൈദികന് ഒപ്പം അറസ്റ്റിലായ വൈദികരടക്കമുള്ള 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 

തിരുവനന്തപുരം അമരവിള സ്വദേശി ഫാദര്‍ സുധീറും ഭാര്യ ജാസ്മിനും ഉള്‍പ്പെടെയുള്ളവരെയാണ് മഹാരാഷ്ട്ര പൊലിസ് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കാണിപ്പോള്‍ മഹാരാഷ്ട്രയിലെ വറൂട് കോടതിം ജാമ്യം അനുവദിച്ചത്. 

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ വൈദികനാണ് തിരുവനന്തപുരം സ്വദേശിയായ ഫാ സുദീര്‍. പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരമാണ് ഇദ്ദേഹം ഭാര്യയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന അതിക്രമത്തിന്റെ തുടര്‍ച്ചയാണ് മഹാരാഷ്ട്രയിലും സംഭവിച്ചത്. 

ഒക്ടോബറില്‍ മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. മലയന്‍കീഴ് സ്വദേശിയായ ഫാദര്‍ ഗോഡ് വിനാണ് അറസ്റ്റിലായത്. സമാനമായി ജൂലൈയില്‍ ഛത്തീസ്ഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും, മനുഷ്യകടത്തും ആരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലി, കണ്ണൂര്‍ സ്വദേശിനികളായ സിസ്റ്റര്‍ വന്ദന, പ്രീതി എന്നിവരെയാണ് ഛത്തീസ്ഗഡ് പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഇരുവരെയും മോചിപ്പിക്കാനായത്.

 

A CSI priest arrested in Maharashtra on charges of forced religious conversion has been granted bail. The court granted conditional bail to the priest and 11 others, including fellow clergy members, who were arrested along with him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ

Cricket
  •  3 hours ago
No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  3 hours ago
No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  3 hours ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  3 hours ago
No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  4 hours ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  4 hours ago
No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  6 hours ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  6 hours ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  6 hours ago