HOME
DETAILS

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

  
December 31, 2025 | 11:31 AM

virat kohli great performance in 2025 odi cricket

2025ൽ ഏകദിനത്തിൽ ഇന്ത്യയ്ക്കായി മിന്നും പ്രകടനമായിരുന്നു വിരാട് കോഹ്‌ലി പുറത്തെടുത്തത്. 2025 അവസാനിക്കുമ്പോൾ ഐസിസി ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ് കോഹ്‌ലി ഫിനിഷ് ചെയ്തത്.

സൗത്ത് ആഫ്രിക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും നേടി മിന്നും പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് കോഹ്‌ലി ഐസിസി റാങ്കിങ്ങിൽ നേട്ടം ഉണ്ടാക്കിയത്. ആ പരമ്പരയിൽ 32 റൺസ് ആണ് കോഹ്‌ലിയുടെ ബാറ്റിൽ നിന്നും പിറന്നത്. 773 പോയിന്റുമായി മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് റാങ്കിങ്ങിൽ ഒന്നാമതുള്ളത്. 

കോഹ്‌ലി തന്റെ കരിയറിൽ ഇത് പത്താം തവണയാണ് ഐസിസി ഏകദിന റാങ്കിങ്ങിൽ ആദ്യ ഒന്ന്, രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കുന്നത്. ഇതോടെ 2025ൽ ഇതിഹാസതാരങ്ങാളായ വിവിയൻ റിച്ചാർഡ്സിന്റെ ഒരു റെക്കോർഡും കോഹ്‌ലി തകർത്തിരിക്കുകയാണ്. ഐസിസി ഏകദിന റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ തവണ ഒന്ന്,  രണ്ട് സ്ഥാനം സ്വന്തമാക്കുന്ന താരമായാണ്  കോഹ്‌ലി റെക്കോർഡിട്ടത്.

ഒമ്പത് തവണ ഈ നേട്ടത്തിലെത്തിയ റിച്ചാർഡ്സിനെ മറികടന്നു കൊണ്ടാണ് കോഹ്‌ലിയുടെ കുതിപ്പ്. 2017, 2018, 2019, 2020 എന്നീ വർഷങ്ങളിൽ കോഹ്‌ലി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 2018, 2014, 2015, 2016, 2011, 2015 വർഷങ്ങളിൽ കോഹ്‌ലി രണ്ടാം സ്ഥാനവും സ്വന്തമാക്കി. 

2025ൽ 13 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ച്വറികൾ അടക്കം 651 റൺസ് ആണ് കോഹ്‌ലി നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം ആവർത്തിക്കുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

Virat Kohli had a brilliant performance for India in ODIs in 2025. This is the tenth time in his career that Kohli has occupied the top one and two positions in the ICC ODI rankings. With this, Kohli has also broken a record held by legendary batsman Vivian Richards in 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; മഹാരാഷ്ട്രയില്‍ അറസ്റ്റിലായ വൈദികന് ജാമ്യം

National
  •  2 hours ago
No Image

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ

Cricket
  •  3 hours ago
No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  3 hours ago
No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  3 hours ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  3 hours ago
No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  4 hours ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  4 hours ago
No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  6 hours ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  6 hours ago