നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ ചെയ്തു. ജനുവരി 29 നായിരിക്കും ബജറ്റ് അവതരണം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്.
കൂടാതെ കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 12 സയന്റിഫിക് ഓഫീസര്‍ തസ്തികകളും ബയോളജി വിഭാഗത്തില്‍ 3 കെമിസ്ട്രി വിഭാഗത്തില്‍ 4, ഡോക്യുമെന്റ്‌സ് വിഭാഗത്തില്‍ 5 എന്നിങ്ങനെയുമാണ് തസ്തികകള്‍.
അതോടൊപ്പം ഉഡുപ്പി-കരിന്തളം (കാസര്‍ഗോഡ്) 400 കെ.വി. അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ ലൈന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് യോഗത്തില്‍ അംഗീകരിച്ചു. പാക്കേജ് നടപ്പിലാക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത പൂര്‍ണ്ണമായും സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് പ്രസ്തുത പ്രോജക്ടിനായി രൂപീകരിച്ച സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ ഉഡുപ്പി കാസര്‍ഗോഡ് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് (ഡഗഠഘ) വഹിക്കേണ്ടതാണ് എന്ന വ്യവസ്ഥയിലാണിത്.
മറ്റ് തീരുമാനങ്ങള്‍
നിയമനം
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി മനോജ് കുമാര്‍ സി പി യെ നിയമിക്കും.
ശമ്പളകുടിശ്ശിക അനുവദിക്കും
കാസറഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിച്ചു വന്നിരുന്ന 16 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ശമ്പളകുടിശ്ശിക അനുവദിക്കും. 2024 ഏപ്രില്‍, മെയ് മാസത്തെ ശമ്പളകുടിശ്ശികയായ 5,70,560 രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായി 2025-26 സാമ്പത്തികവര്‍ഷത്തില്‍ കാസറഗോഡ് വികസന പാക്കേജില്‍ നിന്നുമാണ് അനുവദിക്കുക.
തുക അനുവദിക്കും
കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പമ്പ് സെറ്റിന്റെ വാടക, ഇന്ധനം എന്നിവയുടെ ചെലവ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കുന്നതിന് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കി.
ടെണ്ടര്‍ അംഗീകരിച്ചു
കൊല്ലം ജില്ലയിലെ GENERAL-FDR 2024 - 25 - Providing BC overlay Odanavattom valakom Road ch 0/000 to 4/100 KM എന്ന പ്രവൃത്തിക്ക് 1,65,10,221 രൂപയുടെ ടെണ്ടര്‍ അംഗീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."