HOME
DETAILS

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

  
Web Desk
December 31, 2025 | 10:17 AM

sabarimala-gold-smuggling-sit-cpm-linked-ci-appointment-vd-satheesan-allegation

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച എസ്.ഐ.ടിയില്‍ സി.പി.എം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സി.ഐമാരെ നിയോഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്.ഐ.ടിയില്‍ നിയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു. 

ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സി.പി.എമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സി.പി.എമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു. 

മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ എസ്.ഐ.ടിയെ സ്വാധീനിക്കാള്‍ ശ്രമിക്കുന്നെന്ന് കഴിഞ്ഞ ദിവസം ഞാന്‍ ആരോപണം ഉന്നയിച്ചിരുന്നു. അവരുടെ ഇടപെടലും എസ്.ഐ.ടിയെ നിര്‍വീര്യമാക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ഈ നീക്കത്തിന് പിന്നിലുണ്ട്. 

എസ്.ഐ.ടിയുടെ നീക്കങ്ങള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്തുകയും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യം. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നീക്കത്തിന് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നു. ഹൈക്കോടതിയുടെ ഇടപെടല്‍ പോലും അട്ടമറിക്കാനാണ് ഇവരുടെ നീക്കം. ഇക്കാര്യത്തില്‍ ബഹു. ഹൈക്കോടതി അടിയന്തിര പരിശോധനയും ഇടപെടലും നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

 

 

Leader of the Opposition V.D. Satheesan has alleged that the credibility of the Special Investigation Team (SIT) appointed by the High Court to probe the Sabarimala gold smuggling case has been compromised by the inclusion of two Circle Inspectors with links to the CPM leadership. He questioned the criteria used to appoint officers allegedly associated with a particular political faction to such a sensitive investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  4 hours ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  4 hours ago
No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  6 hours ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  6 hours ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ശബരിമല യുവതീപ്രവേശനം: എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

Kerala
  •  6 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി നീക്കം

Kerala
  •  6 hours ago
No Image

18 രൂപ ജി പേ ചെയ്യാൻ സാധിച്ചില്ല, യുവതിയെ രാത്രി നടുറോഡിൽ ഇറക്കിവിട്ടു; കണ്ടക്ടറെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

Kerala
  •  7 hours ago
No Image

മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പില്‍ മലിനജലം; വെള്ളം കുടിച്ച് എട്ട് മരണം, 100 ലേറെ പേര്‍ ആശുപത്രിയില്‍; കലര്‍ന്നത് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം

National
  •  7 hours ago