HOME
DETAILS

കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ

  
December 31, 2025 | 10:55 AM

deepthi sharma achieved a historical record in t20

തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. അവസാന മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യൻ വനിതകൾ ലങ്കയെ കീഴടക്കിയത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ സാധിച്ചുള്ളു.

ലങ്കക്കായി ഹാസിനി പെരേര, ഇമേഷ ദുലാനി എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 16.3 ഓവറിൽ 132 ന് നാല് എന്ന മികച്ച നിലയിൽ നിന്നാണ് ലങ്ക മത്സരം കൈവിട്ടത്. ഇന്ത്യക്കായി ദീപ്തി ശർമ, അരുന്ധതി റെഡ്ഢി, സ്നേഹ് റാണ, വൈഷ്ണവി ശർമ, നല്ലപുരെഡ്ഡി ചരണി, അമൻജോത് കൗർ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 

മത്സരത്തിലെ ഒറ്റ വിക്കറ്റിന് പിന്നാലെ വിമൺസ് ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായും ദീപ്തി ശർമ മാറി. 152 വിക്കറ്റുകളാണ്‌ താരം ഇതുവരെ കുട്ടിക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ മെഗാൻ ഷട്ടിനെ മറികടന്നാണ് ദീപ്തിയുടെ ഈ നേട്ടം. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അർദ്ധ സെഞ്ച്വറി നേടി.  നേടി. 43 പന്തിൽ 68 റൺസ് നേടിയാണ് ഹർമൻപ്രീത് കൗർ തിളങ്ങിയത്. ഒമ്പത് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്‌സ്. 

അരുന്ധതി റെഡ്ഢി 11 പന്തിൽ 27 റൺസ് നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച അരുന്ധതി റെഡ്ഢിയുടെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 175 റൺസിലെത്തിച്ചത്. നാല് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

India have swept the five-match T20I series against Sri Lanka. The Indian women's team defeated Sri Lanka by 15 runs in the final match. Deepti Sharma created a world record in the match. After taking the only wicket in the match, Deepti Sharma also became the highest wicket-taker in Women's T20Is. The player has taken 152 wickets in women's cricket so far. Deepti's achievement has surpassed Australia's Megan Schutt.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹാപ്പി ന്യൂയര്‍; 2026 നെ വരവേറ്റ് ലോകം; പുതുവര്‍ഷം ആദ്യം എത്തിയത്‌ ഈ ദ്വീപില്‍

International
  •  3 hours ago
No Image

ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു; അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ നിര്‍ണായക പ്രതികരണമെന്ന് പ്രോസിക്യൂട്ടര്‍ ജനറല്‍ 

International
  •  3 hours ago
No Image

എസ്.ഐ.ടിയില്‍ സി.പി.എം ബന്ധമുള്ള രണ്ട് സി.ഐമാര്‍; അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമെന്ന് വി.ഡി സതീശന്‍

Kerala
  •  3 hours ago
No Image

സി.പി.ഐ ചതിയന്‍ ചന്തുവെന്ന് വെള്ളാപ്പള്ളി;  പറയുന്നവര്‍ക്കാണ് ആ തൊപ്പി ചേരുകയെന്ന് ബിനോയ് വിശ്വം

Kerala
  •  3 hours ago
No Image

'മൂന്നാം കക്ഷി ഇല്ല' ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെട്ടെന്ന് ചൈനയുടെ അവകാശവാദവും തള്ളി ഇന്ത്യ 

International
  •  4 hours ago
No Image

ബസുകള്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ തരാം; പകരം 150 ബസുകള്‍ കൊണ്ടുവരും; കണക്ക് നിരത്ത് ഗതാഗതമന്ത്രിയുടെ മറുപടി

Kerala
  •  4 hours ago
No Image

അവസാന കത്തുമയച്ച് 'പെട്ടി' പൂട്ടി ഡെന്‍മാര്‍ക്ക്; തപാല്‍ സംവിധാനം അവസാനിപ്പിക്കുന്ന ആദ്യരാജ്യം

International
  •  6 hours ago
No Image

മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണം തേടി; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി വെള്ളാപ്പള്ളി, മൈക്ക് തള്ളിമാറ്റി

Kerala
  •  6 hours ago
No Image

കാസർകോട് വൻ എംഡിഎംഎ വേട്ട; ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ശബരിമല യുവതീപ്രവേശനം: എം സ്വരാജ് നടത്തിയ വിവാദ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

Kerala
  •  6 hours ago


No Image

18 രൂപ ജി പേ ചെയ്യാൻ സാധിച്ചില്ല, യുവതിയെ രാത്രി നടുറോഡിൽ ഇറക്കിവിട്ടു; കണ്ടക്ടറെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

Kerala
  •  7 hours ago
No Image

മധ്യപ്രദേശില്‍ മുനിസിപ്പല്‍ പൈപ്പില്‍ മലിനജലം; വെള്ളം കുടിച്ച് എട്ട് മരണം, 100 ലേറെ പേര്‍ ആശുപത്രിയില്‍; കലര്‍ന്നത് ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം

National
  •  7 hours ago
No Image

കേന്ദ്രത്തിന് നികുതി നല്‍കുന്നതില്‍ മുന്നില്‍ കേരളം; തിരിച്ചുകിട്ടുന്നതില്‍ 15ാം സ്ഥാനത്ത്; യു.പിക്കും ബിഹാറിനും വാരിക്കോരി; പുതിയ കണക്കുകള്‍ ഇങ്ങനെ

National
  •  7 hours ago
No Image

ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ വച്ച് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 60 പേര്‍ക്ക് പരുക്ക്

Kerala
  •  7 hours ago