ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം
തിരുവണ്ണാമല: തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനെയും ഭാര്യയെയും വീടിനുള്ളിൽ അതിദാരുണമായി കൊലപ്പെടുത്തി. തിരുവണ്ണാമലയ്ക്ക് സമീപം ചെങ്ങം പക്രിപാളയത്ത് ഡിഎംകെ വാർഡ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ശക്തിവേൽ (50), ഭാര്യ അമൃത (45) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം അജ്ഞാതർ തീയിടുകയായിരുന്നു.
രാത്രി ദമ്പതികൾ ഉറങ്ങുന്ന സമയം നോക്കി എത്തിയ അക്രമി സംഘം വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ പൂർണ്ണമായും വെന്തുമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുവണ്ണാമല ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ശക്തിവേൽ തന്റെ ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു വന്ന അമൃതവുമായി ഇയാൾ അടുപ്പത്തിലാവുന്നത്. കഴിഞ്ഞ നാല് വർഷമായി പക്കിരിപാളയത്ത് പാട്ടത്തിനെടുത്ത കൃഷിഭൂമിയിലെ ഓലമേഞ്ഞ ചെറിയ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. പുതുവത്സര തലേന്ന് രാത്രി ഇരുവരും വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അജ്ഞാതർ വീടിന് തീയിടുന്നത്.
കൊലപാതകത്തിന് പിന്നിൽ ഇരുവരുടെയും ബന്ധുക്കളാണോ എന്ന കാര്യമാണ് പൊലിസ് പ്രധാനമായും പരിശോധിക്കുന്നത്. പുറത്തുനിന്ന് വാതിൽ പൂട്ടിയ ശേഷം തീയിട്ടതാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനായി പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി.
തിരുവണ്ണാമല ജില്ലയിലെ പക്രിപാളയം പഞ്ചായത്തിലെ സജീവ പ്രവർത്തകനായിരുന്നു കൊല്ലപ്പെട്ട ശക്തിവേൽ. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വൻ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
in a shocking incident in tiruvannamalai, tamil nadu, a dmk functionary named shaktivel (50) and his wife amrutha (45) were murdered in their home. according to reports, unidentified assailants locked the house from the outside while the couple was asleep and set it on fire. both were burnt to death before help could arrive. shaktivel served as the dmk ward election in-charge in pakripalayam village. police have shifted the bodies to the tiruvannamalai government medical college hospital for post-mortem and have launched an investigation. while the exact motive is unknown, authorities are investigating whether the attack was fueled by political rivalry or personal enmity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."