HOME
DETAILS
MAL
ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു
January 03, 2026 | 8:23 AM
മക്ക: വിശുദ്ധ ഉംറ തീർത്ഥാടനത്തിനു എത്തിയ മലയാളി വീട്ടമ്മ മദീനയിൽ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ അനൂപ് എ.ലത്തീഫിന്റെ (ഡപ്യൂട്ടി തഹസിൽദാർ) ഭാര്യ ഹസീന അനൂപ് (48) ആണു മരിച്ചത്. പന്തളം മങ്ങാരം ആശാരിഅയ്യത്ത് കുടുംബാംഗമാണ്. ഇന്നലെ പുലർച്ചെയാണു സംഭവം. കഴിഞ്ഞ മാസം 24ന് ആണ് ഹസീന കുടുംബസമേതം ഉംറ തീർഥാടനത്തിനായി വിശുദ്ധ നഗരിയിൽ എത്തിയത്.
മക്കൾ: അൽഫിയ, ഹലീമ (മരിയൻ കോളജ് കുട്ടിക്കാനം).
മയ്യിത്ത് മക്കയിൽ മറവ് ചെയ്തു.
Summary: A housewife who went for Umrah collapsed and died in Medina.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."