കുടുംബ കോടതി കെട്ടിടം നിര്‍മിക്കാന്‍ മലപ്പുറത്ത് സ്ഥലമായി
മലപ്പുറം: കുടുംബകോടതി കെട്ടിട നിര്‍മാണത്തിനായി സിവില്‍ സ്‌റ്റേഷനിലെ റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ നിന്നും 25.11 സെന്റ് സ്ഥലം നീതിന്യായ വകുപ്പിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പി.ഉബൈദുള്ള എംഎല്‍എ അറിയിച്ചു. സര്‍ക്കാറിന്റെ രണ്ടു വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരവും നിശ്ചിത മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ തന്നെ നിലനിര്‍ത്തി നീതിന്യായ വകുപ്പിന് ഉപയോഗാനുമതി നല്‍കികൊണ്ടാണ് ഉത്തരവ്. സ്ഥലം കുടുംബ കോടതിക്ക് അനുയോജ്യമാണെന്നു ഹൈക്കോടതി രജിസ്ട്രാര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നു ഫയലില്‍ ആഭ്യന്തര ധന വകുപ്പുകളുടെ അനുകൂല ശുപാര്‍ശകൂടി പരിഗണിച്ചപ്പോള്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവു നല്‍കിയിട്ടുള്ളത്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്തെ കോടതികള്‍ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനു കോര്‍ട്ട് കോംപ്ലക്‌സ് കഴിഞ്ഞ ബജറ്റില്‍ പ്രസ്താവിച്ചിരുന്നു. അതു സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരികയാണെന്ന് എംഎല്‍എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."