അവനെ ഇന്ത്യൻ ടീമിലെടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല: വിമർശനവുമായി മുൻ താരം
ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പരുക്കേറ്റ ശുഭ്മൻ ഗിൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ പരുക്കേറ്റ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും ടീമിലേക്ക് തിരിച്ചെത്തി.
അതേസമയം ഉയർന്ന ജോലിഭാരം കാരണം പേസർ ജസ്പ്രീത് ബുംറക്കും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ തിരിച്ചെത്തി. വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിന് പുറമെ റിഷാബ് പന്തും ഇടം നേടി.
ഇപ്പോൾ ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുബ്രമണ്യം ബദ്രിനാഥ്. ഇന്ത്യൻ ഏകദിന ടീമിൽ നിതീഷ് കുമാർ റെഡ്ഢിയെ ഉൾപ്പെടുത്തിയത് എന്തിനാണെന്നാണ് ബദ്രിനാഥ് ചോദിച്ചത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.
''രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നീ രണ്ട് ഓൾ റൗണ്ടർമാർക്കൊപ്പം നിതീഷ് കുമാർ റെഡ്ഢിയും ടീമിലുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം ടീമിൽ എത്തിയിരിക്കുന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം ഓൾ റൗണ്ടർ ആണെന്നാണ് അവർ പറയുന്നത്. എന്നാൽ ബൗളിങ്ങിൽ അദ്ദേഹം എല്ലായിടത്തും തകരുകയാണ്'' സുബ്രമണ്യം ബദ്രിനാഥ് പറഞ്ഞു.
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഢി, അർഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാൾ.
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര ഷെഡൂൾ
ഒന്നാം ഏകദിനം: ജനുവരി 11-വഡോദര
രണ്ടാം ഏകദിനം: ജനുവരി 14-രാജ്‌കോട്ട്
മൂന്നാം ഏകദിനം: ജനുവരി 18-ഇൻഡോർ
The Indian team for the three-match ODI series against New Zealand has been announced. Injured Shubman Gill has returned to the captaincy. Vice-captain Shreyas Iyer, who was injured in the ODI series against Australia, has also returned to the team. Now, former Indian player Subramaniam Badrinath has come out criticizing the Indian team selection. Badrinath asked why Nitish Kumar Reddy was included in the Indian ODI team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."