പരിക്കിനെ അതിജീവിച്ച് സൂപ്പർതാരം കളത്തിലേക്ക്; ഇന്ത്യക്ക് കരുത്ത് കൂടുന്നു
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റിന് ആശ്വാസ വാർത്ത. പരുക്കേറ്റ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂർണ ഫിറ്റ്നസ് നേടിയെന്നാണ് റിപ്പോർട്ട്. ബിസിസിഐയുടെ സെൻ്റർ ഓഫ് എക്‌സലൻസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ അയ്യർ ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തും.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് അയ്യർക്ക് പരുക്കേറ്റത്. ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയെ പുറത്താക്കാനായി ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ശ്രേയസ് ഒരു മികച്ച ക്യാച്ചെടുത്തിരുന്നു. ഈ സമയം വഴുതി വീണാണ് താരത്തിന്റെ വാരിയെല്ലിന് പരുക്കേറ്റത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇപ്പോൾ താരം പൂർണ ഫിറ്റനസോടെ തിരിച്ചെത്തുകയും ചെയ്തത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതാണ്.
വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി അയ്യർ കളത്തിൽ ഇറങ്ങിയിരുന്നു. തിരിച്ചുവരവിൽ അർദ്ധ സെഞ്ച്വറി നേടിയും താരം തിളങ്ങി. 53 പന്തിൽ 10 ഫോറുകളും മൂന്ന് സിക്സുകളും അടക്കം 82 റൺസ് നേടിയാണ് അയ്യർ തിളങ്ങിയത്.
അതേസമയം കിവീസിനെതിരായ പരമ്പരയിൽ പരുക്കേറ്റ ശുഭ്മൻ ഗിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. ഉയർന്ന ജോലിഭാരം കാരണം പേസർ ജസ്പ്രീത് ബുംറക്കും ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യക്കും വിശ്രമം അനുവദിച്ചു.
ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിൽ തിരിച്ചെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോമിൽ കളിക്കുന്ന മുഹമ്മദ് ഷമിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഷമി ഇന്ത്യൻ ഏകദിന ടീമിലേക്ക് ഉൾപ്പെടുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ ശക്തമായി നിലനിന്നിരുന്നു. വിക്കറ്റ് കീപ്പറായി കെഎൽ രാഹുലിന് പുറമെ റിഷാബ് പന്തും ഇടം നേടി. പന്തിനെ മറികടന്നുകൊണ്ട് ഇഷാൻ കിഷൻ ടീമിൽ എത്തുമെന്ന റിപ്പോർട്ടുകൾ നിലനിന്നിരുന്നു.
ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസീദ് കൃഷ്ണ, കുൽദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഢി, അർഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാൾ.
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര ഷെഡൂൾ
ഒന്നാം ഏകദിനം: ജനുവരി 11-വഡോദര
രണ്ടാം ഏകദിനം: ജനുവരി 14-രാജ്‌കോട്ട്
മൂന്നാം ഏകദിനം: ജനുവരി 18-ഇൻഡോർ
Ahead of the India-New Zealand ODI series, there is some good news for Indian cricket. Injured vice-captain Shreyas Iyer has reportedly regained full fitness. This was announced by the BCCI's Centre of Excellence. With this, Iyer will return to the Indian playing XI.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."