HOME
DETAILS

ഒരു അന്താരാഷ്ട്ര നിയമവും തനിക്ക് പ്രശ്‌നമല്ലെന്ന് ട്രംപ്

  
Web Desk
January 10, 2026 | 1:28 AM

Trump says he doesnt need international law amid aggressive US policies

വാഷിങ്ടണ്‍: സൈനിക ശക്തി ഉപയോഗിക്കുന്നതിനും അധിനിവേശം നടത്തുന്നതിനും തനിക്കുമേല്‍ അന്താരാഷ്ട്ര നിയമങ്ങളുടെ നിയന്ത്രണങ്ങളില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ന്യൂയോര്‍ക്ക് ടൈംസി'ന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അധികാരം സ്വന്തം 'ധാര്‍മികതയില്‍' അധിഷ്ഠിതമാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ ലോകത്ത് നടക്കുന്ന പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ തന്റെ ധാര്‍മികതക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞാണ് ട്രംപ് അന്താരാഷ്ട്ര നിയമങ്ങളെ തള്ളിക്കളഞ്ഞത്. ലോകരാഷ്ട്രങ്ങളെ സൈനികമായി നേരിടുന്നതിനും സമ്മര്‍ദത്തിലാക്കുന്നതിനും തടസമായി നില്‍ക്കുന്ന അന്താരാഷ്ട്ര നിയമങ്ങളെയും മറ്റ് പരിശോധനകളെയും ട്രംപ് തള്ളി.

ആഗോളതലത്തില്‍ താങ്കളുടെ അധികാരത്തിന് പരിധികളുണ്ടോ എന്ന ചോദ്യത്തിന് തന്റെ ധാര്‍മികതയും മനസുമാണ് തന്നെ തടയാന്‍ പ്രേരിപ്പിക്കുന്ന ഏക ഘടകമെന്നായിരുന്നു മറുപടി. തനിക്ക് അന്താരാഷ്ട്ര നിയമങ്ങളുടെ ആവശ്യമില്ല. ആരെയും ഉപദ്രവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഒരു കപ്പല്‍ കൂടി പിടിച്ചെടുത്ത് യു.എസ്

വാഷിങ്ടണ്‍: കരീബിയനില്‍ അനധികൃതമായി എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഒരു കപ്പല്‍ കൂടി യു.എസ് സൈന്യം പിടിച്ചെടുത്തു. ഒലിന എന്നു പേരുള്ള എണ്ണക്കപ്പലാണ് സതേണ്‍ കമാന്‍ഡ് പിടിച്ചെടുത്തത്. റഷ്യന്‍ എണ്ണ കടത്തുകയായിരുന്നു ഈ കപ്പലെന്നാണ് യു.എസ് ആരോപിക്കുന്നത്. വ്യാജ പതാകയുമായാണ് കപ്പല്‍ സഞ്ചരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

United States President Donald Trump has dismissed international law, saying only his “own morality” can curb the aggressive policies he is pursuing across the world after the abduction of Venezuela’s Nicolas Maduro. “I don’t need international law I’m not looking to hurt people,” Trump told The New York Times on Thursday.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈ രക്തസാക്ഷിയായി; സ്ഥിരീകരിച്ച് ഇറാൻ; രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു

International
  •  3 days ago
No Image

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം ഇന്ന്; 178 കുടുംബങ്ങൾക്ക് വീടുകൾ കൈമാറും

Kerala
  •  3 days ago
No Image

സിം കാർഡ് ഇല്ലെങ്കിൽ ഇനി വാട്സ്ആപ്പുമില്ല; സിം ബൈൻഡിങ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

National
  •  3 days ago
No Image

ഖാംനഇയെ കൊലപ്പെടുത്തിയെന്ന് യു.എസ്; തള്ളി ഇറാൻ, ഇസ്റാഈലിലേക്ക് തുടർച്ചയായി ഇറാന്റെ മിസൈൽ വർഷം, ഇസ്റാഈലിൽ മരണം റിപ്പോർട്ട്‌ ചെയ്തു

International
  •  3 days ago
No Image

വിമാന രംഗത്ത് ചരിത്ര നേട്ടം; സൗദിയിലെ ആദ്യ വനിത ക്യാപ്റ്റന്‍ പൈലറ്റായി റവാന്‍ ഹംദി

Saudi-arabia
  •  3 days ago
No Image

ബഹ്‌റൈനിലെ റസിഡന്‍ഷ്യല്‍ പ്രദേശത്ത് ഡ്രോണ്‍ അപകടം; പൊതു സുരക്ഷാ മുന്നറിയിപ്പ്

bahrain
  •  3 days ago
No Image

സംഘര്‍ഷ ഭീഷണി; ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം

bahrain
  •  3 days ago
No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  3 days ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  4 days ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  4 days ago