പൗരത്വ രേഖകള്‍ കാണിച്ചിട്ടും നാടുകടത്തി; ഒഡീഷയില്‍നിന്നുള്ള പതിനാലംഗ ബംഗാളി കുടുംബത്തെ നാലുതവണ ഇന്ത്യയും ബംഗ്ലാദേശും പരസ്പരം തട്ടിക്കളിച്ചു
ഭുവനേശ്വര്‍/കൊല്‍ക്കത്ത: ദശകങ്ങളായി ഇന്ത്യയില്‍ താമസിക്കുന്ന കുടുംബത്തിലെ 14 അംഗങ്ങളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാരോപിച്ച് അതിര്‍ത്തി സുരക്ഷാ സേന (ബി.എസ്.എഫ്) ബംഗ്ലാദേശിലേക്ക് ബലംപ്രയോഗിച്ച് നാടുകടത്തിയതായി പരാതി. 90 വയസ്സുള്ള വൃദ്ധയും കുട്ടികളും അടങ്ങുന്ന കുടുംബത്തെയാണ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കാണിച്ചിട്ടും രാജ്യാതിര്‍ത്തി കടത്തിയത്.
ഒഡിഷയിലെ ജഗത്സിംഗ്പൂര്‍ ജില്ലയില്‍ ഏഴ് പതിറ്റാണ്ടായി താമസിച്ചുവരികയായിരുന്നു ഈ കുടുംബത്തെ ബംഗാളി സംസാരിക്കുന്നു എന്ന കാരണത്താല്‍ രണ്ടുമാസം മുന്‍പാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. വോട്ടര്‍ ഐ.ഡി, ആധാര്‍ കാര്‍ഡ് തുടങ്ങിയ പൗരത്വ രേഖകള്‍ ഹാജരാക്കിയിട്ടും പൊലിസ് ഇവരുടെ വീടുകള്‍ തകര്‍ക്കുകയും കരുതല്‍ തടങ്കലിലാക്കുകയും ചെയ്തതായി ബന്ധുക്കള്‍ ആരോപിച്ചു.
ഡിസംബര്‍ 26നാണ് 14 അംഗ കുടുംബത്തെ ബി.എസ്.എഫ് ബംഗ്ലാദേശിലേക്ക് കടത്തിവിട്ടത്. എന്നാല്‍ അവിടുത്തെ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന (ബി.ജി.ബി) ഇവരെ തടയുകയും തിരികെ ഇന്ത്യയിലേക്ക് അയക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്തരത്തില്‍ നാലുതവണ ഈ കുടുംബത്തെ ഇരു രാജ്യങ്ങളും 'തട്ടിക്കളിച്ചു' എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്ക് തിരികെ വരാന്‍ ശ്രമിച്ചാല്‍ വെടിവയ്ക്കുമെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പുറത്തുവിട്ട വിഡിയോയില്‍ പറയുന്നു.
കുടുംബത്തിലെ ഒന്‍പത് പേര്‍ നിലവില്‍ ബംഗ്ലാദേശില്‍ ഒളിവില്‍ കഴിയുകയാണെന്നും ബാക്കി അഞ്ചുപേരെക്കുറിച്ച് വിവരമില്ലെന്നും ബന്ധുവായ സെയ്ഫുല്‍ അലി ഖാന്‍ പറഞ്ഞു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് ഇവരുടെ കുടുംബത്തിന്റെ വേരുകളെന്ന് വ്യക്തമാക്കുന്ന പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പരിശോധന നടക്കുന്നുണ്ടെന്ന് ഒഡീഷ പൊലിസ് സ്ഥിരീകരിച്ചെങ്കിലും, ഈ പ്രത്യേക സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. സമാനമായ രീതിയില്‍ ഡല്‍ഹിയില്‍ നിന്ന് നാടുകടത്തപ്പെട്ട സുനാലി ഖാത്തൂണ്‍ എന്ന ഗര്‍ഭിണിയെയും മകനെയും സുപ്രിംകോടതി ഇടപെട്ട് കഴിഞ്ഞമാസം തിരികെ എത്തിച്ചിരുന്നു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യംവച്ചുള്ള ഒരേസമയം വര്‍ഗീയവും വംശീയസ്വഭാവവമുള്ള ആക്രമണങ്ങള്‍ കൂടിവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, ദീര്‍ഘകാലത്തെ ബിജു ജനതാദള്‍ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി അധികാരത്തിലേറിയ ഒഡീഷയില്‍നിന്ന് പുതിയ വാര്‍ത്ത പുറത്തുവരുന്നത്.
A family of 14 men, women and children – all Bengali Muslims from Odisha’s Jagatsinghpur district – were allegedly forced into Bangladesh by the Border Security Force in December, a relative told Scroll. This was confirmed by Bangladesh border officials, who detained them in the no man’s land between the two countries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."