കൊടുങ്കാറ്റായി ഹർമൻപ്രീത് കൗർ; മുംബൈ ക്യാപ്റ്റന്റെ സ്ഥാനം ഇനി ഇതിഹാസത്തിനൊപ്പം
മുംബൈ: വിമൺസ് പ്രിമീയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 196 റൺസ് വിജയലക്ഷ്യം. നവി മുംബൈയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ ഇംഗ്ലണ്ട് താരം നാറ്റ് സ്കൈവർ ബ്രണ്ട്, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരുടെ കരുത്തിലാണ് മുംബൈ മികച്ച സ്കോർ നേടിയത്. 46 പന്തിൽ 13 ഫോറുകൾ ഉൾപ്പടെ 70 റൺസാണ് ഇംഗ്ലീഷ് താരം നേടിയത്. 42 പന്തിൽ നിന്നും പുറത്താവാതെ 74 റൺസ് നേടിയാണ് ഹർമൻപ്രീത് തിളങ്ങിയത്. എട്ട് ഫോറുകളും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് മുംബൈ ക്യാപ്റ്റന്റെ ഇന്നിംഗ്സ്.
𝐁𝐨𝐥𝐞 𝐭𝐨𝐡 𝐛𝐨𝐮𝐧𝐝𝐚𝐫𝐲 𝐩𝐚𝐚𝐫 𝐛𝐚𝐭𝐭𝐢𝐧𝐠! 😎 pic.twitter.com/ct2X28DxGt
— Mumbai Indians (@mipaltan) January 10, 2026
ഇതോടെ വനിതാ പ്രിമീയർ ലീഗിൽ ഏറ്റവും കൂടുതൽ 50+ സ്കോർ ചെയ്യുന്ന ക്യാപ്റ്റനായും ഹർമൻപ്രീത്. തന്റെ ഒമ്പതാം 50+ സ്കോർ ആണ് മുംബൈ ക്യാപ്റ്റൻ ഡൽഹിക്കെതിരെ നേടിയത്. നിലവിൽ ഈ നേട്ടത്തിൽ യുപി വാരിയേഴ്സിന്റെ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗിനൊപ്പമാണ് മുംബൈ ക്യാപ്റ്റൻ.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ആർസിബിക്കെതിരെ ഹർമൻപ്രീത് സംഘവും പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരത്തിൽ ശക്തമായി തിരിച്ചു വരാനായിരിക്കും മുംബൈ ലക്ഷ്യം വെക്കുക. അതേസമയം ജെമീമയുടെ കീഴിൽ വിജയിച്ചു കയറാനാവും ഡൽഹി ഇറങ്ങുന്നത്.
Chasing a target of 196 runs for Delhi Capitals against Mumbai Indians in the Women's Premier League, Harmanpreet shined by scoring 74 runs not out off 42 balls. The Mumbai captain's innings included eight fours and five huge sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."