സഊദിയിലെ ഏറ്റവും വലിയ മധുരനാരങ്ങാ ഫെസ്റ്റിവലിന് ഹരീഖിൽ തുടക്കമായി
റിയാദ്: രാജ്യത്തെ ഏറ്റവും വലിയ മധുരനാരങ്ങാ ഉത്സവത്തിന് തുടക്കമായി. റിയാദിന് സമീപമുള്ള ഹരീഖിലാണ് രാജ്യത്തെ ഏറ്റവും വലിയ മധുരനാരങ്ങാ ഉത്സവത്തിന് തുടക്കമായത്.
റിയാദ് ഗവര്‍ണറായ അമീര്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ഉത്സവം ഉദ്ഘാടനം ചെയ്തു. റിയാദില്‍ നിന്ന് 159 കിലോമീറ്റര്‍ അകലെയാണ് ഹരീഖ്. ഉത്സവം തുടങ്ങിയതിനു പിന്നാലെ ഹരീഖിലെ ശാന്തമായ ഗ്രാമീണ അന്തരീക്ഷം ആഘോഷത്തിനു വഴി മാറി.
ജനുവരി 6-ന് ആരംഭിച്ച മേള 16 വരെ നീണ്ടുനില്‍ക്കും. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ഹരീഖിലെ സന്ദര്‍ശന സമയം. മിക്ക ദിവസങ്ങളിലും വൈകീട്ടോടെയാണ് ഗ്രാമം സജീവമാകുന്നത്.
സഊദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് മേളയുടെ സംഘാടകര്‍. പ്രാദേശിക കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ നയങ്ങള്‍ ശക്തിപ്പെടുത്താനായി നൂറിലധികം സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.
തരംതിരിച്ച ഓറഞ്ചുകള്‍ കൂടാതെ ഹരീഖിലെ തോട്ടങ്ങളില്‍ വിളഞ്ഞ അത്തിപ്പഴം, ഈത്തപ്പഴം, നാരങ്ങ, തേന്‍ എന്നിവയുെ ഇവിടെ ലഭ്യമാണ്.
ഇവയ്ക്കു പുറമേ ഓറഞ്ച് ഉപയോഗിച്ച് തദ്ദേശീയമായി ഗ്രാമീണര്‍ നിര്‍മിച്ച ജാമുകള്‍, കേക്കുകള്‍, പുഡ്ഡിംഗുകള്‍, ബിസ്‌കറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
പരിപാടിക്കായി എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഖഹ്വ മജ്‌ലിസുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഖഹ്വയും ഈത്തപ്പഴവും നല്‍കി സന്ദര്‍ശകരെ സ്വീകരിക്കുന്നത് അറബികളു
െപാരമ്പര്യമാണ്. വൈകുന്നേരം വിനോദ പരിപാടികളും മറ്റു കലാ പരിപാടികളും അരങ്ങിലെത്തുന്നതോടെ മേള കൂടുതല്‍ സജീവമാകും.
റിയാദിലെ സവിശേഷമായ കാലാവസ്ഥയും ഹരീഖിലേക്കുള്ള സുഗമമായ റോഡുയാത്രയുമാണ് പ്രവാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ധാരാളം മലയാളി പ്രവാസികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
the largest sweet orange festival in saudi arabia has begun in hariq, highlighting local farmers, traditional agriculture, and regional produce. the event attracts visitors with cultural programs, fresh citrus displays, and initiatives promoting sustainability and rural economic growth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."