HOME
DETAILS

റെക്കോർഡുകളല്ല, ഇപ്പോൾ എന്റെ മുന്നിലുള്ള ലക്ഷ്യം മറ്റൊന്നാണ്: കോഹ്‌ലി

  
January 12, 2026 | 3:48 PM

virat kohli talks about his main aim in cricket

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവികൾ 50 ഓവറിൽ 300 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് വിക്കറ്റുകളും ഒരു ഓവറും ബാക്കി നിൽക്കെ മറികടന്നു. 

വിരാട് കോഹ്‌ലിയുടെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്ററിയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കോഹ്‌ലി 91 പന്തിൽ 93 റൺസ് നേടിയാണ് തിളങ്ങിയത്. എട്ട് ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഗിൽ 71 പന്തിൽ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 56 റൺസ് ആണ് നേടിയത്. ശ്രേയസ് അയ്യർ 49 റൺസും നേടി വിജത്തിൽ നിർണായകമായി. 

മത്സരശേഷം കോഹ്‌ലി തന്റെ പ്രകടനത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സംസാരിച്ചു. ഇപ്പോൾ താൻ നാഴികല്ലുകൾ ശ്രദ്ധിക്കാറില്ലെന്നും ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നതെന്നുമാണ് കോഹ്‌ലി പറഞ്ഞു. 

"എന്റെ മുഴുവൻ യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അതൊരു സ്വപ്നസാക്ഷാത്കാരം പോലെയാണ്. എനിക്ക് എപ്പോഴും എന്റെ കഴിവുകൾ അറിയാമായിരുന്നു. ഈ സ്ഥാനത്ത് എത്താനായി ഞാൻ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടത് വന്നു. നിലവിൽ ഞാൻ നാഴികക്കല്ലുകളെക്കുറിച്ചല്ല ചിന്തിക്കാറുള്ളത്. പ്രധാന കാര്യം ടീമിനെ മുന്നോട്ടു നയിക്കുകയും വിജയകരമായ ഒരു സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ്' കോഹ്‌ലി പറഞ്ഞു.

അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനായി ഡെവോൺ കോൺവെ, ഹെൻറി നിക്കോൾസ്, ഡാറിൽ മിച്ചൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 71 പന്തിൽ അഞ്ചു ഫോറുകളും മൂന്ന് സിക്സുകളും അടക്കം 84 റൺസാണ് മിച്ചൽ നേടിയത്.

നിക്കോൾസ് 69 പന്തിൽ 62 റൺസാണ് നേടിയത്. എട്ട് ഫോറുകൾ അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. കോൺവെ 67 പന്തിൽ ആറ് ഫോറുകളും ഒരു സിക്‌സും അടക്കം 56 റൺസും നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ഗില്ലിനും സംഘത്തിനും സാധിച്ചു. ജനുവരി 14നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. രാജ്‌കോട്ടാണ് വേദി. 

India registered a convincing four-wicket win over New Zealand in the first ODI. Batting first in the match held in Vadodara, the Kiwis scored 300 runs in 50 overs. Chasing the target, India reached it with six wickets and one over to spare. Virat Kohli and captain Shubman Gillinteri played a brilliant performance to lead India to victory. After the match, Kohli spoke about his performance and his goals. Kohli said that now he does not care about milestones and focuses on the team's success.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  5 hours ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  6 hours ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 hours ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  6 hours ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  6 hours ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  7 hours ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  7 hours ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  7 hours ago
No Image

സഞ്ജുവിനും സച്ചിനും ഒന്ന് മാത്രം; ഇവിടെ ആറെണ്ണവുമായി കോഹ്‌ലിയെ വീഴ്ത്തി രണ്ടാമനായി രാഹുൽ

Cricket
  •  7 hours ago
No Image

മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ആശുപത്രിയിൽ

National
  •  7 hours ago