കോഹ്‌ലിയല്ല! ഏകദിനത്തിൽ ഇന്ത്യയുടെ സ്ഥിരതയുള്ള താരം അവനാണ്: അശ്വിൻ
ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പ്രശംസിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ഇന്ത്യൻ ഏകദിന ടീമിലെ മിസ്റ്റർ കൺസ്റ്റന്റ് എന്നാണ് അശ്വിൻ അയ്യരെ വിശേഷിപ്പിച്ചത്. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അയ്യർ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് അശ്വിന്റെ പ്രശംസ.
''50 ഓവർ ഫോർമാറ്റിൽ ഇന്ത്യയുടെ മിസ്റ്റർ കൺസ്റ്റന്റ് ആണ് ശ്രേയസ് അയ്യർ. അവൻ പുറത്തായത് വ്യത്യസ്തമായിരുന്നു. അദ്ദേഹം മികച്ച രീതിയിൽ കളിക്കുന്നത് ഉപേക്ഷിക്കുന്നില്ല. എപ്പോഴും ഫിനിഷ് ചെയ്യണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹം തിരിച്ചു വരവ് നടത്തി. ജാമിസണിന്റേത് മികച്ച ഒരു പന്തായിരുന്നു'' അശ്വിൻ പറഞ്ഞു.
മത്സരത്തിൽ 47 പന്തിൽ നിന്നും 49 റൺസ് നേടിയാണ് അയ്യർ തിളങ്ങിയത്. നാല് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
പരുക്കിൽ നിന്നും തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ സ്ഥിരതയാർന്ന പ്രകടനമാണ് അയ്യർ നടത്തിയത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് അയ്യർക്ക് പരുക്കേറ്റത്. ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയെ പുറത്താക്കാനായി ബാക്ക്‌വേർഡ് പോയിന്റിൽ നിന്ന് പിന്നിലേക്ക് ഓടി ശ്രേയസ് ഒരു മികച്ച ക്യാച്ചെടുത്തിരുന്നു. ഈ സമയം വഴുതി വീണാണ് താരത്തിന്റെ വാരിയെല്ലിന് പരുക്കേറ്റത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
അതേസമയം ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. വഡോദരയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവികൾ 50 ഓവറിൽ 300 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറ് വിക്കറ്റുകളും ഒരു ഓവറും ബാക്കി നിൽക്കെ മറികടന്നു.
Former Indian spinner R. Ashwin praised Indian vice-captain Shreyas Iyer. Ashwin described Iyer as Mr. Constant in the Indian ODI team. Ashwin's praise comes after Iyer's excellent performance in the first ODI against New Zealand.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."