മഹിളാ സമൃദ്ധി യോജന: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് നടപ്പാക്കുന്ന മഹിളാ സമൃദ്ധി യോജന പദ്ധതിയില്‍ സ്വയം തൊഴില്‍ വായ്പക്ക് യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവരും 18 നും 50 നും മധ്യേ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊണ്ണൂറ്റിയെട്ടായിരം രൂപയും നഗരപ്രദേശങ്ങളില്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയും കവിയരുത്.
പദ്ധതി പ്രകാരം അനുവദനീയമായ വായ്പാ തുകയ്ക്കുള്ളില്‍ വിജയ സാധ്യതയുള്ള സ്വയം തൊഴില്‍ പദ്ധതിയിലും (കൃഷിഭൂമി വാങ്ങല്‍, മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാ തുക നാല് ശതമാനം പലിശ സഹിതം മൂന്ന് വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ നിബന്ധനകള്‍ക്കനുസരിച്ച് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."