HOME
DETAILS

ജയിലിലുള്ളത് പാവങ്ങള്‍, എന്തിനാണ് വേതനം വര്‍ധിപ്പിച്ചതിനെ എതിര്‍ക്കുന്നത്: ഇ.പി ജയരാജന്‍

  
January 15, 2026 | 11:16 AM

ep-jayarajan-supports-increase-prisoners-wages-kerala

കണ്ണൂര്‍: സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെ അനുകൂലിച്ച് സി.പി.എം നേതാവ് ഇ.പി ജയരാജന്‍. തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്നും ജയിലിലുള്ളത് പാവങ്ങളാണെന്നും ഇ.പി പറഞ്ഞു. 

''വേതന വര്‍ധനവിനെ എതിര്‍ക്കുന്നത് തെറ്റായ നിലപാടാണ്. വേതനം കൂട്ടിയതിനെ പ്രശംസിക്കുകയാണ് വേണ്ടത്. ജയിലിലുള്ളത് പാവങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ട് കുറ്റവാളികളായവരാണ്. ജയിലില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ഈ കൂലി അവര്‍ക്ക് ഉപകാരപ്പെടും. സര്‍ക്കാര്‍ കാലോചിതമായ പരിഷ്‌കരണമാണ് കൊണ്ടുവന്നത്. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. കൊലക്കുറ്റം ചെയ്തവരും ക്രിമിനലുകളുമാകാം. എങ്കിലും ജീവപര്യന്തം അവര്‍ ആ ജയിലില്‍ അല്ലെ. പണിയെടുത്ത് കിട്ടുന്ന കൂലി കുറച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് ബാക്കി വര്‍ഷങ്ങള്‍ക്ക് ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉപയോഗിക്കും. ഇങ്ങനെയുള്ള ആനുകൂല്യത്തെ എന്തിനാണ് എതിര്‍ക്കുന്നത്''-  ഇ.പി ജയരാജന്‍ പറഞ്ഞു.

അതേസമയം, തൊഴിലുറപ്പിന്റെയും ആശമാരുടേയും വേതനം കൂട്ടാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു. 

ജയില്‍ തടവുകാരുടെ പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്‌കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്‌കില്‍ഡ് ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്‌കരിച്ച കൂലി. മുമ്പ് അണ്‍ സ്‌കില്‍ഡ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് 63 രൂപ ആയിരുന്നു നല്‍കിയിരുന്നത്. ഇത് 530 രൂപയായാണ് ഉയര്‍ത്തിയത്. 127 രൂപ വേതനമുണ്ടായിരുന്നവര്‍ക്ക് ഇനി 560 ഉം 152 രൂപയുണ്ടായിരുന്നവര്‍ക്ക് ഇനി 620 രൂപയും ലഭിക്കും. ജയിലുകളില്‍ കഴിയുന്ന ശിക്ഷാതടവുകാര്‍ക്ക് ആണ് കൂലിയുള്ള ജോലിയുള്ളത്. നാല് സെന്‍ട്രല്‍ ജയിലുകളിലെ തടവുകാര്‍ക്ക് ആനുകൂല്യം ലഭിക്കും. വേതനം കൂട്ടണമെന്ന ജയില്‍ മേധാവിയുടെ ശുപാര്‍ശ തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ജയില്‍ അന്തേവാസികളുടെ വേതനം പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇതിനകം വേതനപരിഷ്‌കരണംനടപ്പിലാക്കിയിട്ടുണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നു. 

പരിഷ്‌കാരത്തിലൂടെ മൂവായിരത്തിലധികം ജയില്‍പുള്ളികള്‍ക്കാണ് വേതനം കൂടുക. 2018ല്‍ ആണ് തടവുപുള്ളികളുടെ വേതനം അവസാനമായി കൂട്ടിയത്. ഇത്രയും വലിയ തുക കൂട്ടുന്നത് ഇതാദ്യമാണ്. ജയിലിലെ അന്തേവാസികളെ സ്വയം പര്യാപ്തരാക്കി സമൂഹത്തിലേക്ക് മടക്കിഅയക്കുക എന്ന ജയില്‍ വകുപ്പിന്റെ ദൗത്യം മുന്‍നിര്‍ത്തി സ്‌കില്‍ഡ്, സെമി സ്‌കില്‍ഡ്, അണ്‍സ്‌കില്‍ഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും വേതന ഘടന ഏകീകരിച്ചാണ് വേതനം പരിഷ്‌കരിച്ചിട്ടുള്ളതെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

 

CPM leader E.P. Jayarajan has come out in support of the Kerala government’s decision to increase the wages of prison inmates, questioning why the move is being opposed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇയെ കൊലപ്പെടുത്തിയെന്ന് യു.എസ്; തള്ളി ഇറാൻ, ഇസ്റാഈലിലേക്ക് തുടർച്ചയായി ഇറാന്റെ മിസൈൽ വർഷം, ഇസ്റാഈലിൽ മരണം റിപ്പോർട്ട്‌ ചെയ്തു

International
  •  4 days ago
No Image

വിമാന രംഗത്ത് ചരിത്ര നേട്ടം; സൗദിയിലെ ആദ്യ വനിത ക്യാപ്റ്റന്‍ പൈലറ്റായി റവാന്‍ ഹംദി

Saudi-arabia
  •  4 days ago
No Image

ബഹ്‌റൈനിലെ റസിഡന്‍ഷ്യല്‍ പ്രദേശത്ത് ഡ്രോണ്‍ അപകടം; പൊതു സുരക്ഷാ മുന്നറിയിപ്പ്

bahrain
  •  4 days ago
No Image

സംഘര്‍ഷ ഭീഷണി; ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം

bahrain
  •  4 days ago
No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  4 days ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  4 days ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  4 days ago
No Image

നിര്‍ണായക നീക്കത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും; ഗള്‍ഫ് കപ്പലുകള്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് 

International
  •  4 days ago
No Image

പല്ലെകെലെയിൽ ഫർഹാൻ ഷോ; പാകിസ്ഥാന് കൂറ്റൻ സ്കോർ, സെമി ലക്ഷ്യമിട്ട് ലങ്കൻ നിരയെ തകർക്കുന്നു

Cricket
  •  4 days ago
No Image

ഇറാന്റെ തിരിച്ചടി; സുരക്ഷ കൂട്ടി ഇസ്‌റാഈല്‍; ആശുപത്രികള്‍ കൂട്ടത്തോടെ ഒഴിപ്പിച്ചു 

International
  •  4 days ago