സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിന് പ്രശസ്ത നടി ശാരദയെ തിരഞ്ഞെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഈ പരമോന്നത പുരസ്‌കാരം.
അവാർഡ് ദാനം ജനുവരി 25-ന് 2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. ഈ ബഹുമതി നേടുന്ന 32-ാമത്തെ വ്യക്തിയാണ് 80-കാരിയായ ശാരദ.
ശ്രീകുമാരൻ തമ്പി ചെയർപേഴ്‌സണും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്.
അസാധാരണ പ്രതിഭയുടെ അഭിനയജീവിതം
മലയാളി സ്ത്രീയുടെ ജീവിതവും സഹനങ്ങളും തിരശ്ശീലയിൽ അവിസ്മരണീയമാക്കിയ നടിയാണ് ശാരദ. മൂന്ന് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഇവർ നേടിയിട്ടുണ്ട്.
ദേശീയ പുരസ്‌കാരങ്ങൾ:
1968-ൽ 'തുലാഭാരം' (മലയാളം), 1972-ൽ 'സ്വയംവരം' (മലയാളം), 1977-ൽ 'നിമജ്ജനം' (തെലുങ്ക്).
സിനിമയിലെ തുടക്കം:
ആന്ധ്ര സ്വദേശിനിയായ ശാരദ 'ഇണപ്രാവുകൾ' (1965) എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്.ശാരദയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ് മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, തുലാഭാരം, നദി, എലിപ്പത്തായം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, രാപ്പകൽ തുടങ്ങി 125-ഓളം മലയാള സിനിമകളിൽ അഭിനയിച്ചു.
ഐ.എഫ്.എഫ്.കെയിൽ (IFFK) റെട്രോസ്പെക്റ്റീവ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി നടി കൂടിയാണ് ശാരദ. 1945-ൽ ആന്ധ്രയിലെ തെനാലിയിൽ ജനിച്ച ശാരദയുടെ യഥാർത്ഥ പേര് സരസ്വതീദേവി എന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."