HOME
DETAILS

പ്രഖ്യാപനമെത്തി; ലൂണയുടെ പോരാട്ടം ഇനി പുതിയ ടീമിനൊപ്പം

  
January 16, 2026 | 2:32 PM

Kerala Blasters Adrian Luna will now play in the Indonesian League

കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വയ്ൻ സൂപ്പർതാരം അഡ്രിയാൻ ലൂണ ഇനി ഇന്തോനേഷ്യൻ ലീഗിൽ കളിക്കുക. ബ്ലാസ്റ്റേഴ്‌സ് വിട്ട ലൂണ പേഴ്സിക് എഫ്‌സിയിലേക്കാണ് കൂടുമാറിയത്. വായ്പാടിസ്ഥാനത്തിൽ ആണ് ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ടത്. 

ക്ലബ്ബും താരവും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നത്. ഐ‌എസ്എൽ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും ടീമിന്റെ സാമ്പത്തിക ബാധ്യതകൾ കുറക്കുന്നതിനും വേണ്ടിയാണ് ഉറുഗ്വയ്ൻ താരം ക്ലബ് വിട്ടിരുന്നത്. 

2021 മുതൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ലൂണ. ബ്ലാസ്റ്റേഴ്‌സിനായി കളിച്ച 87 മത്സരങ്ങളിൽ നിന്നായി 15 ഗോളുകളും നിരവധി അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ടീമിനെ പ്രതിസന്ധി ഘട്ടങ്ങളിൽ നയിക്കുന്നതിൽ ലൂണ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തിലും ഐ‌എസ്എൽ നേരിടുന്ന സാമ്പത്തിക ഭരണ പ്രതിസന്ധികളിലും ലൂണ അതീവ നിരാശനായിരുന്നു.

അതേസമയം ലൂണക്ക് പുറമെ നോഹ സദോയ് ക്ലബ്ബ് വിട്ടു. നേരത്തെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും പുതിയ താരം തിയാഗോ ആൽവസും ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതത്വത്തിലായതോടെ ബ്ലാസ്റ്റേഴ്സുൾപ്പെടെ നിരവധി മുൻനിര ക്ലബ്ബുകളിലും താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പതിവായിരിക്കുകയാണ്.

ലോൺ അടിസ്ഥാനത്തിലാണ് നോഹ സദോയും ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. ലോൺ അടിസ്ഥാനത്തിൽ തന്നെയാണ് നോഹ സദോയ് ക്ലബ് വിട്ടത്. ബ്ലാസ്റ്റേഴ്‌സുമായി 2026 മേയ് വരെ കരാറുണ്ടെങ്കിലും, ലോൺ കാലാവധിക്ക് ശേഷം താരം ടീമിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

Kerala Blasters' Uruguayan superstar Adrian Luna will now play in the Indonesian League. Luna, who left the Blasters, has joined Persik FC. Luna left the Blasters on loan. Luna left the Blasters based on a mutual agreement between the club and the player. The Uruguayan player left the club to reduce the uncertainties related to the running of the ISL and the team's financial obligations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവ്; പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ

Cricket
  •  5 days ago
No Image

കൗൺസിലിംഗിനെത്തിയ 16-കാരിയെ പീഡിപ്പിച്ച കേസ്; ഫിലിപ്പ് മമ്പാട് പൊലിസ് കസ്റ്റഡിയിൽ, നാളെ തെളിവെടുപ്പ്

Kerala
  •  5 days ago
No Image

ക്ഷേത്ര ഉത്സവത്തിനിടെ പൊലിസിനെ ആക്രമിച്ചു; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

'നിനക്ക് അടിക്കണോടാ?'; തിരുവനന്തപുരത്ത് പൊലിസിനെ തടഞ്ഞ് ഡിവൈഎഫ്ഐ, എസ്ഐക്ക് നേരെ ആക്രമണ ശ്രമം

crime
  •  5 days ago
No Image

പഞ്ചാബിന്റെ ഒന്നൊന്നര പഞ്ച്; ഐഎസ്എല്ലിൽ ഛേത്രിയുടെ ബെംഗളൂരു വീണു

Football
  •  5 days ago
No Image

മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല; യുപിയില്‍ എക്‌സ്പ്രസ് വേയില്‍ ഹിന്ദുരക്ഷാ ദളിന്റെ ചുവരെഴുത്ത്; കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

'കുരങ്ങിനെ കാണിച്ചുതരാം' എന്ന് പറഞ്ഞ് വിളിച്ച് 11 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; 53-കാരന് 30 വർഷം കഠിനതടവ്

crime
  •  5 days ago
No Image

ഐപിഎൽ പുതിയ സീസണിന് കളമൊരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  5 days ago
No Image

സച്ചിന്റെ വിക്കറ്റിനായി പന്തയം; വേദന സംഹാരികൾ കുത്തിവെച്ച് ഇന്ത്യക്കെതിരെ പോരാട്ടം: വെളിപ്പെടുത്തലുമായി പാക് ഇതിഹാസം

Cricket
  •  5 days ago
No Image

കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച എതിരാളി അദ്ദേഹമാണ്: റോഡ്രിഗോ

Football
  •  5 days ago