യൂത്ത് കോണ്‍ഗ്രസ് പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു
മൂവാറ്റുപുഴ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രധാനാധ്യാപിക്കെതിരേ നടപി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴക്കുളം പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഉപരോധ സമരത്തിനിടെ പൊലിസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.
ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി എല്‍ദോസ്, ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, മണ്ഡലം പ്രസിഡന്റ് ടോമ് തന്നിട്ടാമാക്കല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍, മണ്ഡലം പ്രസിഡന്റ് ജിന്റോ ടോമി എന്നിവര്‍ നേതൃത്വം നല്കി.
മൂവാറ്റുപുഴ വാഴക്കുളം മഞ്ഞള്ളൂര്‍ മണിയന്തടം പനവേലില്‍ അനിധരന്റെ മകളും മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിയുമായ പി.എ നന്ദനയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പ്രധാന അധ്യാപിക കുട്ടിയുടെ ബാഗില്‍ നിന്ന് പരിശോധനയില്‍ കണ്ടെടുത്ത കത്ത് മറ്റ് അധ്യാപകരുടെ മുന്‍പില്‍വച്ച് വായിച്ചെന്നും ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് കുട്ടി മജിസ്‌ട്രേറ്റിനുമുന്‍പില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തന്റെ മകള്‍ക്ക് കവിത എഴുതുന്ന സ്വഭാവമുണ്ടെന്നും ഇതുവരെ മകളെക്കുറിച്ച് മോശമായ അഭിപ്രായം ആരും പറഞ്ഞിട്ടില്ലെന്നും കുട്ടിയുടെ പിതാവ് അനിരുദ്ധന്‍ പറഞ്ഞു. സെപ്റ്റംബര്‍ മൂന്നിന് വൈകിട്ടാണ് നന്ദന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."