മാന്നാര്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് സാമൂഹ്യ വിരുദ്ധരുടെ കൂത്തരങ്ങായി
മാന്നാര്‍: മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനിലെ പഞ്ചായത്ത് ബസ് സ്റ്റാന്റ് സാമൂഹ്യ വിരുദ്ധരുടെ കൂത്തരങ്ങായി മാറിയി. ലഹരി മരുന്ന് വില്‍പനക്കാരുടേയും, മദ്യപാനികളുടേയും സുരക്ഷിത താവളമായി മാറിയിരിക്കുകയാണ് ഇവിടം.
പരാതികള്‍ പലതവണ അധികാരികളെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു. രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണിവരെ മാത്രമേ ബസ്സുകള്‍ സ്റ്റാന്റില്‍ കയറുകയുള്ളു.ഈ സമയങ്ങളില്‍ മാത്രമേ സ്റ്റാന്റിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളു. എന്നാല്‍ ഈ സ്റ്റാന്റില്‍ നിന്നും വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തിലാണ് ബിവറേജ് കോര്‍പ്പറേഷനും, ബാറും സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മദ്യപിച്ചിട്ടു വിശ്രമിക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് സ്റ്റാന്റ്. . മിക്ക ദിവസങ്ങളിലും തെറിവിളികളും വഴക്കുമാണിവിടെ. രാത്രി കാലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും ഇവിടെ പതിവാണ്.
സ്‌ക്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലഹരി മരുന്ന് നല്‍കുന്ന ഗുണ്ടാ സംഘങ്ങള്‍ ഈ ഭാഗങ്ങളില്‍ വിഹരിക്കുകയാണ്. പല ദിവസങ്ങളിലും സമയങ്ങളിലും പൊലീസ് എത്തുമ്പോള്‍ ഇവര്‍ രക്ഷപ്പെടും. സ്റ്റാന്റിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് വക കമ്മ്യൂണിറ്റി സെന്ററിന്റെ പരിസരങ്ങളിലും ഇവര്‍ താവളമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."