ഖത്തറിൽ മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം
ദോഹ: ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളികൾ മുങ്ങിമരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ, പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു എന്നിവരാണ് മരിച്ചത്. ഇൻലാൻഡ് സീയിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഇരുവരും ഇൻലാൻഡ് സീ ബീച്ചിൽ മീൻ പിടിക്കാൻ ഇരുവരും എത്തിയത്. മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതോടെ യുവാക്കൾ അപകടത്തിൽപ്പെടുകയായിരുന്നു. പ്രാദേശികമായി ഖോർ അൽ അദൈദ് (Khor Al Adaid) എന്നുകൂടി അറിയപ്പെടുന്ന കടലിന്റെ ഭാഗമാണ് ഇൻലാന്റ് സീ. അറേബ്യൻ ഉൾക്കടലിന്റെ ജലം നേരിട്ട് മരുഭൂമിയിലേക്ക് എത്തുന്ന ഇവിടെ നിരവധി സഞ്ചാരികൾ എത്തുന്ന ഇടമാണ്.
ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്റെയും ബേബിയുടേയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. അടൂർ ചൂരക്കോട് കീഴതിൽ പുത്തൻവീട്ടിൽ അനിൽമോൻ മാത്യൂ -ജോയമ്മ എന്നിവരുടെ മകനാണ് ജിത്തു. ഭാര്യ: നികിത പി. ജോസഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."