HOME
DETAILS

അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാന് കണ്ണീരോടെ വിടചൊല്ലി കുവൈത്ത്

  
January 20, 2026 | 12:59 PM

kuwait bids tearful farewell to colonel saud nasser al khamsan after fire injury death during treatment

കുവൈത്ത് സിറ്റി: രാജ്യത്തെ ജയില്‍ ഭരണവിഭാഗം ആസ്ഥാനത്തുണ്ടായ തീപിടുത്തത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്തരിച്ചു. കേണല്‍ സഔദ് നാസര്‍ അല്‍ ഖംസാനാണ് അന്തരിച്ചത്. 

ഞായറാഴ്ച സുലൈബിയാത്ത് ഖബര്‍സ്ഥാനില്‍ വെച്ച് നടന്ന ഖബറടക്ക ചടങ്ങുകളില്‍ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫ് പങ്കെടുത്തിരുന്നു. 

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ വഹാബ് അല്‍ വഹൈബ്, മുതിര്‍ന്ന മറ്റ് ഉദ്യോഗസ്ഥര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി വന്‍ ജനാവലിയാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഇന്‍സ്റ്റിറ്റിയൂഷണിലെ ഉദ്യോഗസ്ഥനായിരുന്നു കേണല്‍ സൗദ് നാസര്‍ അല്‍ ഖംസാന്‍. കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ കേണല്‍ സൗദ് നാസര്‍ ഖംസാന് ഗുരുതരമായി പരുക്കേറ്റിരുന്നു. 

കേണല്‍ സൗദിന്റെ നിര്യാണത്തില്‍ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അനുശോചനം രേഖപ്പെടുത്തി. ഖംസാന്റെ വിയോഗം സുരക്ഷാ സേനയ്ക്ക് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ മരണം താങ്ങാനുള്ള കരുത്ത് നല്‍കട്ടെയെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.

kuwait mourns colonel saud nasser al khamsan who died after sustaining severe injuries in a fire accident while undergoing treatment drawing emotional tributes from military officials citizens and the wider gulf community across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസിയുടെ അന്ത്യശാസനം തള്ളി ബംഗ്ലാദേശ്; "ഇന്ത്യയിൽ കളിക്കില്ല, സമ്മർദ്ദത്തിന് വഴങ്ങില്ല"

Cricket
  •  5 hours ago
No Image

ആഴ്ച്ചകളുടെ കാത്തിരിപ്പിന് വിരാമം; റോയല്‍ ഹോസ്പിറ്റലില്‍ ഇനി വേഗത്തില്‍ പരിശോധന

oman
  •  5 hours ago
No Image

ഫെബ്രുവരി 10 മുതൽ വിമാന സർവീസുകൾ റദ്ദാക്കില്ല; ഡിജിസിഎയ്ക്ക് ഇൻഡി​ഗോയുടെ ഉറപ്പ്

National
  •  5 hours ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും നാല് ഗോളുകൾ; ലോക റെക്കോർഡിനരികെ റൊണാൾഡോ

Football
  •  5 hours ago
No Image

ലോകത്തിന്റെ ഉയരങ്ങളിലേക്കുളള യാത്ര; ഒമാനി സാഹസികന്റെ യാത്രാവിവരണം

oman
  •  5 hours ago
No Image

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴയിട്ട് സുപ്രീം കോടതി

National
  •  6 hours ago
No Image

സഊദിയിലെ അബഹയില്‍ വാഹനാപകടം; മലയാളി യുവാവടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

Saudi-arabia
  •  6 hours ago
No Image

ഇന്ത്യൻ ലോകകപ്പ് ഹീറോ ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ഇനി കളി മാറും!

Cricket
  •  6 hours ago
No Image

നിസ്‌വയില്‍ പുരാവസ്തു ഖനനം; വിലപ്പെട്ട ശിലാലേഖനങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി

oman
  •  6 hours ago
No Image

കേരളത്തിലുടനീളം ഇനി വി 5ജി; 299 രൂപ മുതൽ ആകർഷകമായ പ്ലാനുകളുമായി വോഡഫോൺ ഐഡിയ

auto-mobile
  •  6 hours ago