കേരളത്തിലേതു പോലെ ഗൾഫിലും സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; ദുബൈയിൽ ഇന്ന് കൂടിയത് ഗ്രാമിന് 15 ദിർഹത്തിലധികം, ഉടൻ 600 കടന്നേക്കും
ദുബൈ: ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് ഗൾഫ് രാജ്യങ്ങളിലും സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ച് കുതിക്കുന്നു. ഇന്ന് വിപണി തുറന്നപ്പോൾ ഗ്രാമിന് 15 ദിർഹത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തുന്നത്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള വ്യാപാര തർക്കങ്ങളുമാണ് വില കുതിച്ചുയരാൻ കാരണമായത്. ഇതേ രീതിയിൽ വില വർധിക്കുകയാണെങ്കിൽ വൈകാതെ തന്നെ ദുബൈയിൽ ഒരു ഗ്രാം സ്വർണത്തിന് 600 ദിർഹം കടക്കുമെന്നാണ് വിലയിരുത്തൽ. ചില വിപണി വിദഗ്ധർ ഈ വർഷം ആദ്യ പാദത്തിൽ തന്നെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 5,000 ഡോളറിലേക്ക് എത്തുമെന്ന് പ്രവചിക്കുന്നുണ്ട്.
യുഎഇയിലെ ഇന്നത്തെ സ്വര്‍ണ വില
(ഒരു ഗ്രാമിന്):
* 24 കാരറ്റ് (ഗ്രാം) 586.25 ദിര്‍ഹം
* 22 കാരറ്റ് (ഗ്രാം) 542.75 ദിര്‍ഹം
* 21 കാരറ്റ് (ഗ്രാം) 520.50 ദിര്‍ഹം
* 18 കാരറ്റ് (ഗ്രാം) 446.75 ദിര്‍ഹം
* 14 കാരറ്റ് (ഗ്രാം) 348 ദിര്‍ഹം
അന്താരാഷ്ട്ര വിപണിയിൽ ചരിത്രത്തിലാദ്യമായി സ്വർണവില ഔൺസിന് 4,800 ഡോളർ കടന്നു. യുഎഇ സമയം രാവിലെ 9:15-ന് ഔൺസിന് 4,869.7 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഗ്രീൻലൻഡിനെ ചൊല്ലി അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുണ്ടായ തർക്കങ്ങളാണ് വില പെട്ടെന്ന് വർധിക്കാൻ പുതിയ കാരണമായതെന്ന് സാക്സോ ബാങ്കിലെ കമ്മോഡിറ്റി സ്ട്രാറ്റജി വിഭാഗം മേധാവി ഓൾ ഹാൻസെൻ പറഞ്ഞു. നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയുന്നതാണ് ഈ വൻ മുന്നേറ്റത്തിന് പിന്നിലെ പ്രധാന ഘടകം.
Gold prices in Dubai saw a massive jump of over Dh15 per gram at the opening of the markets on Wednesday, hitting a record high for the third consecutive day due to geopolitical conflicts and tariff war concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."