HOME
DETAILS

തടവുകാരുടെ വിടുതൽ; കാലതാമസം വേണ്ടെന്ന് ജയിൽമേധാവിയുടെ നിർദേശം; സുപ്രണ്ടുമാർ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പ്

  
January 22, 2026 | 3:42 AM

Prisoners release Jail chief directs not to delay Superintendents warned not to make any lapses

കോഴിക്കോട്: ജയിലുകളിലെ തടവുകാരുടെ വിടുതൽ ഉത്തരവിൽ കാലതാമസം വരുത്തരുതെന്ന് നിർദേശം. തടവുകാരുടെ വിടുതലുമായി ബന്ധപ്പെട്ട് ജയിൽവകുപ്പിനെതിരേ കോടതിയിൽ പരാതി ലഭിച്ച സാഹചര്യത്തിലാണ് ജയിൽമേധാവി ബൽറാംകുമാർ ഉപാധ്യായ സൂപ്രണ്ടുമാർക്ക് കർശന നിർദേശം നൽകിയത്. ഇക്കാര്യത്തിൽ ജയിൽചട്ടം കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തടവുകാരുടെ വിടുതലുമായി ബന്ധപ്പെട്ട് വൈകീട്ട് ഏഴ്‌വരെ ജയിൽവകുപ്പ് സ്വീകരിക്കുന്ന എല്ലാ ഉത്തരവുകളും അന്നേദിവസം രാത്രി ഒൻപതിന് മുമ്പായി നടപ്പിലാക്കണമെന്നാണ് ചട്ടം.

അന്ന് അവധി ദിവസമാണോ അല്ലയോ എന്നത് പരിഗണിക്കേണ്ടെന്നും ചട്ടത്തിലുണ്ട്. കൂടാതെ വൈകീട്ട് ഏഴിന് ശേഷം ലഭിക്കുന്ന വിടുതൽ ഉത്തരവുകൾ തൊട്ടടുത്ത ദിവസം തന്നെ പരിഗണിക്കണം. അന്ന് അവധിദിവസമായാൽ പോലും രാവിലെ തന്നെ ഉത്തരവ് നടപ്പാക്കണം. പിഴത്തുക അവധി ദിവസമോ അല്ലയോ എന്നത് പരിഗണിക്കാതെ വൈകീട്ട് ഏഴ്‌വരെ സ്വീകരിക്കണം. ഏത് ദിവസമായാലും ഏഴിന് ശേഷം സ്വീകരിക്കരുത്. തടവുകാരന്റെ ഉപാധി രഹിതമായ വിടുതൽ ഉത്തരവ് വൈകിട്ട് ഏഴിന് മുമ്പായി ജയിലിലെത്തുകയും തത്സമയം സൂപ്രണ്ട് ഉണ്ടാവാതിരിക്കുകയും ചെയ്താൽ ജോയിന്റ് സൂപ്രണ്ടിനോ മറ്റേതെങ്കിലും മുതിർന്ന ജയിൽ ഓഫിസർക്കോ വിടുതൽ ചെയ്യാവുന്നതാണ്.

എന്നാൽ വാറണ്ടിലും ശിക്ഷാ രജിസ്റ്ററിലും ഒപ്പിടാതേയും രേഖപ്പെടുത്തലിൽ ഒപ്പിടാതേയും പിന്നീട് സൂപ്രണ്ടിന് സമർപ്പിക്കാവുന്നതാണെന്നുമാണ് ചട്ടം. ഈ ചട്ടപ്രകാരം സൂപ്രണ്ടുമാർ വിടുതൽ ഉറപ്പാക്കണം. കോടതി വിടുതൽ ഉത്തരവ് പുറപ്പെടുവിച്ചാലും ചിലർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാറില്ല. വിടുതൽ ഉത്തരവിന് ശേഷവും തടവുകാർ ജയിലിൽ തുടരുകയും അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയും ചെയ്താൽ ജയിൽവകുപ്പ് പ്രതിസ്ഥാനത്താകും. ഇത്തരം സംഭവങ്ങൾ പരമാവധി ഒഴിവാക്കാനാണ് വിടുതൽ ഉത്തരവിൽ കാലതാമസം പാടില്ലെന്ന് ഡി.ജി.പി നിർദേശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തൂകുടി ഇരട്ട കസ്റ്റഡി കൊലപാതകം; ഒന്‍പത് പൊലിസുകാരും കുറ്റക്കാര്‍ ! ശിക്ഷാവിധി 30ന്

National
  •  11 days ago
No Image

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 1202 സ്ഥാനാര്‍ഥികള്‍; സമര്‍പ്പിച്ചത് 2039 പത്രികകള്‍ 

Kerala
  •  11 days ago
No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  11 days ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  11 days ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  11 days ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  11 days ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  11 days ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  11 days ago
No Image

വിലക്കയറ്റത്തിന് തടയിടാൻ ഖത്തർ വാണിജ്യ മന്ത്രാലയം; നിയമം ലംഘിച്ച 80 സ്ഥാപനങ്ങൾക്കെതിരെ നടപടി, രണ്ട് കടകൾ അടപ്പിച്ചു

qatar
  •  11 days ago
No Image

എണ്ണവില കുറയ്ക്കാനുള്ള നാടകം; ട്രംപിന്റെ സമാധാന വാദങ്ങൾ തള്ളി ഇറാൻ; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്ഥിരീകരണം

Kerala
  •  11 days ago