HOME
DETAILS

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

  
Web Desk
March 23, 2026 | 4:10 PM

election commission official suspended over bjp kerala seal mix-up

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ കേരള ബി.ജെ.പിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു. സംഭവം വിവാദമായതോടെയാണ് കമ്മീഷൻ ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുത്തത്.

അതേസമയം, സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം നൽകിയിരുന്നു. സംഭവിച്ചത് ക്ലറിക്കൽ പിഴവാണെന്നും തെറ്റ് തിരിച്ചറിഞ്ഞ ഉടൻ തന്നെ തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കിയിരുന്നു. 

2019-ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ചില മാർഗനിർദ്ദേശങ്ങളെക്കുറിച്ച് വിശദീകരണം തേടി ബിജെപി കേരള ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. അന്ന് ബിജെപി നൽകിയ അപേക്ഷയ്ക്കൊപ്പം 2019-ലെ പഴയൊരു കത്തിന്റെ പകർപ്പും ഉണ്ടായിരുന്നു. ഈ പകർപ്പിൽ പാർട്ടിയുടെ സീൽ പതിപ്പിച്ചിരുന്നു. ഈ പകർപ്പാണ് അശ്രദ്ധ മൂലം കമ്മീഷൻ ഓഫീസിൽ നിന്ന് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചത്. പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടനെ, അതായത് മാർച്ച് 21-ന് തന്നെ പ്രസ്തുത കത്ത് പിൻവലിച്ചതായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിച്ചിരുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.

An Assistant Section Officer with the Election Commission has been suspended for attaching the Kerala BJP's seal to an official email sent to political parties, sparking controversy. The Commission took swift action following the incident, pending further investigation [1][2].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി കണ്ണൂരിലും പ്രതിപക്ഷ നേതാവ് തലസ്ഥാനത്തും ഫലമറിയും

Kerala
  •  7 days ago
No Image

ജയിച്ചാൽ, തോറ്റാൽ മുന്നണികളെ കാത്തിരിക്കുന്നത്; ചങ്കിടിപ്പിൽ യുഡിഎഫ്, എൽഡിഎഫ്, എൻ‍ഡിഎ ക്യാമ്പുകൾ

Kerala
  •  7 days ago
No Image

ഫലം ഇന്നറിയാം; എം.എൽ.എമാരിൽ  ജനപ്രിയർ ആരെല്ലാം

Kerala
  •  7 days ago
No Image

അബൂദബിയില്‍ രണ്ട് പുതിയ ടോള്‍ ഗേറ്റുകള്‍ കൂടി ഇന്ന് മുതല്‍ നിലവില്‍ വരുന്നു

uae
  •  7 days ago
No Image

ജാ​ഗ്രത പുലർത്തണം; സംശയാസ്പദമായി ആരെ കണ്ടാലും വളഞ്ഞിട്ട് പിടിക്കണം; പ്രവർത്തകർക്ക് നിർദേശം നൽകി മമത ബാനർജി 

National
  •  7 days ago
No Image

ഇന്നും മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

കേരളം ആർക്കൊപ്പം? നെഞ്ചിടിപ്പിൽ മുന്നണികൾ; ആദ്യ ഫലസൂചന 8.15ഓടെ

Kerala
  •  7 days ago
No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  8 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  8 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  8 days ago