HOME
DETAILS

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

  
Web Desk
March 23, 2026 | 5:13 PM

cpim leader m swaraj against election commission

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിജെപി സീല്‍ പതിച്ച കത്ത് വിതരണം ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. സംഘപരിവാര്‍ ഭരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, കോടതിയും ഉള്‍പ്പെടെയുള്ള ഭരണഘടന സ്ഥാപനങ്ങള്‍ ആര്‍എസ്എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന വിമര്‍ശനം ശരിവെക്കുന്ന നടപടിയാണിതെന്ന് സ്വരാജ് പറഞ്ഞു. 

ബിജെപിയുടെ സര്‍ക്കുലര്‍ വിതരണകേന്ദ്രമായി മാറിയ തെ രഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമാണ്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഇനി ഒരു സങ്കല്പം മാത്രമായിരിക്കുമെന്ന വ്യക്തമായ സൂചനയാണിത്. 
ജനാധിപത്യം സംരക്ഷിക്കുന്നതിനും ഇന്നല്ലെങ്കില്‍ നാളെ ജനം തെരുവിലിറങ്ങേണ്ടി വരുമെന്നും സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം

''സംഘപരിവാർ ഭരണത്തിൽ
തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ
ആർ എസ് എസിന്റെ ഉപഷാപ്പുകളായി മാറുന്നുവെന്ന വിമർശനം ശരിവെക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ബിജെപിയുടെ സർക്കുലർ
വിതരണകേന്ദ്രമായി മാറിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തിന് അപമാനമാണ്. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഇനി ഒരു സങ്കല്പം മാത്രമായിരിക്കുമെന്ന വ്യക്തമായ സൂചനയാണിത്.
ജനാധിപത്യം സംരക്ഷിക്കുന്നതിനും ഇന്നല്ലെങ്കിൽ നാളെ ജനം തെരുവിലിറങ്ങേണ്ടി വരും. തീർച്ച.''
 

അതേസമയം രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ കേരള ബി.ജെ.പിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് സെക്ഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു. സംഭവം വിവാദമായതോടെയാണ് ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. നേരത്തെ നൽകിയ വിശദീകരണത്തിൽ സംഭവിച്ചത് ക്ലറിക്കൽ പിഴവാണെന്നും തെറ്റ് തിരിച്ചറിഞ്ഞ ഉടൻ തന്നെ തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ പറഞ്ഞിരുന്നു. എങ്കിലും കമ്മീഷനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  5 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  5 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  5 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  5 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  5 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  5 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  5 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  5 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  5 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  5 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  5 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  5 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  5 days ago