HOME
DETAILS

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലെ ബിജെപി സീൽ: ക്ലറിക്കൽ പിഴവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; കത്ത് നേരത്തെ പിൻവലിച്ചെന്നും വിശദീകരണം

  
March 23, 2026 | 1:33 PM

kerala bjp seal on election commission letter sparks controversy

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബി.ജെ.പിയുടെ സീല്‍ പതിപ്പിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ. സംഭവിച്ചത് ക്ലറിക്കൽ പിഴവാണെന്നും തെറ്റ് തിരിച്ചറിഞ്ഞ ഉടൻ തന്നെ തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

2019-ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ചില മാർഗനിർദ്ദേശങ്ങളെക്കുറിച്ച് വിശദീകരണം തേടി ബിജെപി കേരള ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. അന്ന് ബിജെപി നൽകിയ അപേക്ഷയ്ക്കൊപ്പം 2019-ലെ പഴയൊരു കത്തിന്റെ പകർപ്പും ഉണ്ടായിരുന്നു. ഈ പകർപ്പിൽ പാർട്ടിയുടെ സീൽ പതിപ്പിച്ചിരുന്നു. ഈ പകർപ്പാണ് അശ്രദ്ധ മൂലം കമ്മീഷൻ ഓഫീസിൽ നിന്ന് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചത്. പിഴവ് ശ്രദ്ധയിൽപ്പെട്ട ഉടനെ, അതായത് മാർച്ച് 21-ന് തന്നെ പ്രസ്തുത കത്ത് പിൻവലിച്ചതായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിച്ചിരുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കൂട്ടിച്ചേർത്തു.

സി.പി.എം ആണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ കേരള ബി.ജെ.പിയുടെ സീല്‍ പതിപ്പിച്ചെന്ന ആരോപണവുമായി രം​ഗത്തെത്തിയത്. രണ്ട് ദിവസം മുന്‍പ് ഇ-മെയില്‍ വഴി അയച്ച കത്തിലായിരുന്നു ബിജെപിയുടെ സീല്‍ ഉണ്ടായിരുന്നത്. ഈ കത്തിലെ തീയതി 2019 മാര്‍ച്ച് 19 ആയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്ത സത്യവാങ്മൂലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിനു പകരം ബിജെപി കേരള ഘടകത്തിന്റെ സീലാണുള്ളതെന്ന് പോസ്റ്റില്‍ പറയുന്നു. 

'ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷനെയും ബി.ജെ.പിയേയും നിയന്ത്രിക്കുന്നത് ഒരേ കേന്ദ്രമാണെന്നത് രഹസ്യമല്ല. എന്നാല്‍ ഈ രണ്ട് ഓഫീസിലെയും സീലുകള്‍ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം മാറി ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കാണുന്നത്. ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും' സി.പി.എം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

'തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ഒരു സീല്‍ ആണ് ഉപയോഗിക്കുന്നത് എന്നത് പുതിയ അറിവാണ്. വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും താമര തെളിയുന്നത് പോലെയുള്ള മറ്റൊരു യാദൃശ്ചികതയാകും ഇതെന്നും' സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ സി.പി.എം പരിഹസിച്ചു.

The Election Commission of India has clarified that the inclusion of the Kerala BJP's seal on an official letter was a clerical error. Chief Electoral Officer Dr. Ratan U. Khelkar stated that the mistake was rectified immediately upon discovery, amidst allegations of partisan bias from the CPM ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  2 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  2 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  2 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  2 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  2 days ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  2 days ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  2 days ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  2 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  2 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  2 days ago