ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍
അബൂദബി: ഉക്രൈന്‍ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയില്‍നിന്ന് പിന്മാറണമെന്ന പ്രധാന ആവശ്യം ഉപേക്ഷിക്കുന്നില്ലെന്ന് റഷ്യ. ഇന്നലെ യു.എ.ഇയില്‍ ഉക്രൈന്‍, റഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ത്രികക്ഷി ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് ഈ ആവശ്യമുന്നയിക്കപ്പെട്ടത്. ഡോണ്‍ബാസ് പ്രദേശം പ്രധാന വിഷയമാണെന്നും ചര്‍ച്ചകളുടെ അജണ്ടയില്‍ ഇത് മൗലികമായി ഉയര്‍ന്നുവെന്നും ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദ്മിര്‍ സെലന്‍സ്‌കിയും പറഞ്ഞു. ഏകദേശം നാല് വര്‍ഷം നീണ്ടുനിന്ന റഷ്യ ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതി സംബന്ധമായി റഷ്യയും ഉക്രൈനും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള പൊതുചര്‍ച്ചയാണിത്.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ സമീപ ആഴ്ചകളില്‍ വേഗത കൈവരിച്ചിട്ടുണ്ടെങ്കിലും യുദ്ധാനന്തര ഒത്തുതീര്‍പ്പിലെ പ്രധാന പ്രദേശത്തിന്റെ വിഷയത്തില്‍ റഷ്യയും ഉക്രൈനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്.
ഉക്രൈന്‍ സായുധ സേന ഡോണ്‍ബാസിന്റെ പ്രദേശം വിട്ടുപോകണമെന്ന ആവശ്യത്തില്‍ റഷ്യയുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരെ അവിടെ നിന്ന് പിന്‍വലിക്കണമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
പതിനായിരക്കണക്കിനാളുകളെ കൊല്ലുകയും ദശലക്ഷങ്ങളെ നാടുകടത്തുകയും കിഴക്കന്‍ ഉക്രൈനെ നശിപ്പിക്കുകയും ചെയ്ത ഒരു യുദ്ധത്തിന് ഒത്തുതീര്‍പ്പ് തേടുന്നതില്‍ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്തിന്റെ വിധി പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്ന് സെലന്‍സ്‌കി ഇന്നലെ ചര്‍ച്ചകള്‍ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദൈവം അനുവദിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നും എന്നാല്‍ അതൊരു ചുവടുവയ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെലന്‍സ്‌കിയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് കൈറിലോ ബുഡനോവ്, സുരക്ഷാ മേധാവി റുസ്തം ഉമറോവ്, മധ്യസ്ഥന്‍ ഡേവിഡ് അരഖാമിയ, കരസേനാ മേധാവി ആന്‍ഡ്രി ഗ്‌നാറ്റോവ് എന്നിവരടങ്ങിയതായിരുന്നു ഉക്രൈനിയന്‍ പ്രതിനിധി സംഘം. റഷ്യയുടെ ജി.ആര്‍.യു മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സി ഡയരക്ടര്‍ ജനറല്‍ ഇഗോര്‍ കോസ്റ്റ്യുകോവാണ് ക്രെംലിന്‍ പ്രതിനിധി സംഘത്തെ നയിച്ചത്. യു.എസ് പക്ഷത്തെ വിറ്റ്‌കോഫ് ആണ് നയിച്ചത്. ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നറും ചര്‍ച്ചകളില്‍ പങ്കെടുത്തു. ചര്‍ച്ച ഇന്നും തുടരുന്നുണ്ട്.
UAE President His Highness Sheikh Mohamed bin Zayed Al Nahyan met today with the heads of delegations participating in the US-Russia-Ukraine trilateral talks hosted by the UAE as part of ongoing efforts to foster dialogue and explore political solutions to the Ukraine crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."